കോ​ട്ട​യം ക​ര കു​ടും​ബ​ക്ഷേ​മ ഉ​പ​കേ​ന്ദ്രം കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, December 11, 2019 11:04 PM IST
പ്ര​മാ​ടം: ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള മൂ​ന്നാ​മ​ത്തേകു​ടും​ബ ക്ഷേ​മ ഉ​പ​കേ​ന്ദ്ര​മാ​യ കോ​ട്ട​യം​ക​ര ഉ​പ​കേ​ന്ദ്ര​ത്തി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം വെ​ള്ള​പ്പാ​റ​യി​ൽ​ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ പീ​റ്റ​ർ നി​ർ​വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്തി​ൽ ആ​റ് ആ​രോ​ഗ്യ ഉ​പ കേ​ന്ദ്ര​ങ്ങ​ളാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​തോ​ടെ എ​ല്ലാ കു​ടും​ബാ​രോ​ഗ്യ ഉ​പ​കേ​ന്ദ്ര​ങ്ങ​ൾ​ക്കും സ്വ​ന്തം കെ​ട്ടി​ടം യാ​ഥാ​ർ​ഥ്യ​മാ​യി. പ്ര​മാ​ടം പ​ഞ്ചാ​യ​ത്തി​ലെ 8 ,9, 15 വാ​ർ​ഡു​ക​ൾ​ക്കാ​യാ​ണ് കോ​ട്ട​യം ക​ര ഉ​പ​കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
മാ​സ​ത്തി​ൽ ഒ​രു ത​വ​ണ ഡോ​ക്ട​റു​ടെ സേ​വ​ന​വും മ​റ്റ് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രും ആ​ശാ പ്ര​വ​ർ​ത്ത​ക​രും യു​വ കേ​ന്ദ്ര​ത്തി​ന്‍റെ പ​രി​ധി​യി​ൽ​പ്പെ​ടു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു.
ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​ഴെ ത​ട്ടി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന് ഈ ​കു​ടും​ബാ​രോ​ഗ്യ ഉ​പ​കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൊ​ണ്ട് ക​ഴി​യും. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​സി ജ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം കെ.​ആ​ർ പ്ര​ഭ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഷെ​റി​ൻ​ജോ​സ്, പി.​എ​സ്. ക​മ​ലാ​സ​ന​ൻ, സി.​എ​സ്. സാ​മു​വ​ൽ, സ​തി ക​മ​ല​ഹാ​സ​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഷാ ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.