കു​ന്ന​ന്താ​നം ക​മ്യൂ​ണി​റ്റി സ്കി​ൽ പാ​ർ​ക്ക്: ഉ​ദ്ഘാ​ട​നം നാ​ളെ
Wednesday, December 11, 2019 11:04 PM IST
പ​ത്ത​നം​തി​ട്ട: കു​ന്ന​ന്താ​നം കി​ൻ​ഫ്രാ പാ​ർ​ക്കി​ൽ അ​ഡീ​ഷ​ണ​ൽ സ്കി​ൽ അ​ക്വി​സി​ഷ​ൻ പ്രോ​ഗ്രാ​മി​ന്‍റെ അ​സാ​പ് ക​മ്യൂ​ണി​റ്റി സ്കി​ൽ പാ​ർ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​ടി ജ​ലീ​ൽ നി​ർ​വ​ഹി​ക്കും.
മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ര​ണ്ടു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന സ്കി​ൽ മി​ത്ര 2019 പ​രി​പാ​ടി​യി​ൽ ആ​ന്‍റോ ആ​ന്‍റ​ണി എം.​പി, എം​എ​ൽ​എ​മാ​രാ​യ മാ​ത്യു ടി. ​തോ​മ​സ്, രാ​ജു ഏ​ബ്ര​ഹാം, ചി​റ്റ​യം ഗോ​പ​കു​മാ​ർ, വീ​ണാ ജോ​ർ​ജ്, കെ.​യു. ജ​നീ​ഷ് കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി, ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ്, അ​സാ​പ് സി​ഇ​ഒ ഡോ.​വീ​ണാ എ​ൻ. മാ​ധ​വ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.എ​ൽ​ഇ​ഡി ലൈ​റ്റ് ഡി​സൈ​ൻ, പി​വി സോ​ളാ​ർ​പാ​ന​ൽ ഡി​സൈ​ൻ, ഫു​ൾ സ്റ്റാ​ക്ക് ഡെ​വ​ല​പ്പ​ർ, ജെം ​ആ​ൻ​ഡ് ജ്വ​ല്ല​റി ഡി​സൈ​ന​ർ, ഫ്ര​ഞ്ച്, അ​റ​ബി​ക് എ​ന്നീ ഭാ​ഷാ കോ​ഴ്സു​ക​ൾ, വെ​ർ​ബ​ൽ ആ​പ്റ്റി​റ്റി​യൂ​ഡ് ട്രെ​യി​നി​ങ്, ബി​സി​ന​സ് ഇം​ഗ്ലീ​ഷ് പ​രി​ശീ​ല​ന കോ​ഴ്സു​ക​ളും വി​ദ്യാ​ഥി​ക​ൾ​ക്കാ​യി സ്കി​ൽ പാ​ർ​ക്കി​ൽ ല​ഭ്യ​മാ​കും