ക​ക്കാ​ട്, പ​ന്പാ​ന​ദി​ക​ളി​ൽ കു​ളി​ക്ക​ട​വു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണം
Wednesday, December 11, 2019 11:04 PM IST
പ​ത്ത​നം​തി​ട്ട: ക​ക്കാ​ട്ടാ​റി​ൽ നി​ർ​മി​ച്ചി​ട്ടു​ള്ള വി​വി​ധ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ളി​ൽ നി​ന്നും വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​നു ശേ​ഷ​മു​ള്ള ജ​ലം കെഎ​സ്ഇ​ബിയു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റാ​ന്നി -പെ​രു​നാ​ട് ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യി​ൽ​കൂ​ടി ക​ട​ന്നു​പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​ന്‍റെ അ​ള​വ് അ​നു​സ​രി​ച്ച് ജ​ല​വി​താ​ന​ത്തി​ൽ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ ഉ​ണ്ടാ​കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ക​ക്കാ​ട്ടാ​റി​ലേ​യും പ​ന്പ​യാ​റി​ലേ​യും കു​ളി​ക്ക​ട​വു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന തീ​ര​ദേ​ശ​വാ​സി​ക​ളം, അ​യ്യ​പ്പ​ഭ​ക്തന്മാരും ഉ​ദ്യോ​ഗ​സ്ഥ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ൽ ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ 0468 2322515, 1077 (ടോ​ൾ ഫ്രീ) ​ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ട​ണം.