ദു​ര​ന്ത നി​വാ​ര​ണ​ത്തി​നാ​യി ഹാ​ൻ​ഡ് ബു​ക്ക് ത​യാ​റാ​ക്കും ‌
Wednesday, December 11, 2019 11:02 PM IST
‌പ​ത്ത​നം​തി​ട്ട: ദു​ര​ന്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ജ​ന​ങ്ങ​ള്‍​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള ഫോ​ണ്‍​ന​മ്പ​രു​ക​ളും മ​റ്റു വി​വ​ര​ങ്ങ​ളു​മ​ട​ങ്ങി​യ ഹാ​ന്‍​ഡ് ബു​ക്ക് നി​ര്‍​മി​ച്ച് ജ​ന​ങ്ങ​ളി​ല്‍ എ​ത്തി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി നൂ​ഹ്. ജി​ല്ലാ അ​ഡ്വൈ​സ​റി ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​ന്ന​തി​നും ജി​ല്ലാ ദു​ര​ന്ത ല​ഘൂ​ക​ര​ണ രൂ​പ​രേ​ഖ ത​യാ​റാ​ക്കു​ന്ന​തി​നു​മാ​യി ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ പ​ദ്ധ​തി​യു​ടെ പു​തു​ക്കി​യ പ്ലാ​ന്‍ ഡി​സം​ബ​ര്‍ 30 ന​കം സ​മ​ര്‍​പ്പി​ക്ക​ണം. ന​വീ​ക​രി​ച്ച രൂ​പ​രേ​ഖ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ എ​ല്ലാ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​രും സ​ഹ​ക​രി​ക്ക​ണം. തി​രു​വ​ല്ല താ​ലൂ​ക്കി​ലെ എ​ല്ലാ വി​ല്ലേ​ജു​ക​ളും പ്ര​ള​യ സാ​ധ്യ​ത പ്ര​ദേ​ശ​ങ്ങ​ളാ​ണ്. അ​തി​നാ​ല്‍ വി​ല്ലേ​ജി​ലെ ര​ണ്ട് ഉ​യ​ര്‍​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​ടി​യ​ന്ത​ര ചോ​പ്പ​ര്‍ ലാ​ൻ​ഡിം​ഗ് പൊ​സി​ഷ​നു​ക​ള്‍ ക​ണ്ടെ​ത്തി അ​വ​യ്ക്കു​ള്ള വ​കു​പ്പു​ത​ല അ​തു​മ​തി പ്ര​വൃ​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചു​വെ​ന്നും​ഓ​രോ വ​കു​പ്പ് ത​ല​ത്തി​ലും ദു​ര​ന്ത​നി​വാ​ര​ണ സ​മി​തി രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.
ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ദു​ര​ന്ത​നി​വാ​ര​ണം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍, ഡെ​പ്യൂ​ട്ടി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍, അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍, മൈ​ന​ര്‍ ഇ​റി​ഗേ​ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍, ജി​ല്ലാ ജി​യോ​ള​ജി​സ്റ്റ്, മ​ണ്ണ് സം​ര​ക്ഷ ഓ​ഫീ​സ​ര്‍, ഡാം ​സേ​ഫ്റ്റി എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍, വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍, ജി​ല്ലാ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍, റാ​ന്നി, കോ​ന്നി ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​മാ​ര്‍, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍, ഹ​സാ​ഡ് അ​ന​ലി​സ്റ്റ് എ​ന്നി​വ​ര​ട​ങ്ങി​യ 12 അം​ഗ ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ ഉ​പ​ദേ​ശ​ക സ​മി​തി​യേ​യും തെ​ര​ഞ്ഞെ​ടു​ത്തു. ദു​ര​ന്ത​നി​വാ​ര​ണം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ആ​ര്‍. ബീ​നാ റാ​ണി, ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​എ. എ​ല്‍. ഷീ​ജ, ജി​ല്ലാ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ എം.​ജി. രാ​ജേ​ഷ്, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌‌