കോ​ന്നി ഫെ​സ്റ്റ് 20 മു​ത​ൽ പ്ര​മാ​ട​ത്ത്
Tuesday, December 10, 2019 10:53 PM IST
കോ​ന്നി: കോ​ന്നി ക​ൾ​ച്ച​റ​ൽ ഫോ​റം സം​ഘ​ടി​പ്പി​ക്കു​ന്ന നാ​ലാ​മ​ത് കോ​ന്നി ഫെ​സ്റ്റ് 20 മു​ത​ൽ ജ​നു​വ​രെ ഒ​ന്നു​വ​രെ പ്ര​മാ​ടം രാ​ജീ​വ്ഗാ​ന്ധി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും.20നു ​വൈ​കു​ന്നേ​രം ആ​റി​ന് അ​ടൂ​ർ പ്ര​കാ​ശ് എം​പി മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ പീ​റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​കും. ക​ലാ​സ​ന്ധ്യ സി​നി​മാ​താ​രം മാ​മു​ക്കോ​യ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന സ്കൂ​ൾ ക​ലാ​മേ​ള​യി​ൽ വി​ജ​യി​ച്ച കോ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ക​ലാ​പ്ര​തി​ഭ​ക​ളെ യോ​ഗ​ത്തി​ൽ ആ​ദ​രി​ക്കും.കു​ട്ടി​ക​ൾ​ക്കു​ള്ള വി​നോ​ദ​ങ്ങ​ൾ, വാ​ഹ​ന​പ്ര​ദ​ർ​ശ​നം, സം​ഗീ​ത ജ​ല​ധാ​ര, വൈ​വി​ധ്യ​മാ​ർ​ന്ന​തും അ​പൂ​ർ​വ​വു​മാ​യ പ​ക്ഷി​ക​ളു​ടെ പ്ര​ദ​ർ​ശ​നം, ശീ​തി​ക​രി​ച്ച​തു​ൾ​പ്പെ​ടെ 100ൽ​പ​രം സ്റ്റാ​ളു​ക​ൾ, പു​ഷ്പ, ഫ​ല സ​സ്യ​പ്ര​ദ​ർ​ശ​നം എ​ന്നി​വ​യെ​ല്ലാം മേ​ള​യു​ടെ പ്ര​ത്യേ​ക​ത​ക​ളാ​കും.

ക്രി​സ്മ​സ് ഗാ​ന​മ​ത്സ​രം 21നും ച​ല​ച്ചി​ത്ര​ഗാ​ന​മ​ത്സ​രം 27നും​ ചി​ത്ര​ര​ച​നാ മ​ത്സ​രം 30നും ന​ട​ക്കും. ഉച്ചകഴിഞ്ഞ് രണ്ടുമുതലാണ് മത്സരങ്ങൾ. സാ​ന്താ​ക്ലോ​സ് സം​ഗ​മം ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​പാ​ടി​ക​ളും എ​ല്ലാ​ദി​വ​സ​വും ക​ലാ​സ​ന്ധ്യ​ക​ളും കോ​ന്നി ഫെ​സ്റ്റി​ലു​ണ്ടാ​കും.

പ്ര​വാ​സി​സം​ഗ​മം 29ന് ​ന​ട​ക്കും. സ​മാ​പ​ന​സ​മ്മേ​ള​നം ജ​നു​വ​രി ഒ​ന്നി​നു വൈ​കു​ന്നേ​രം ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഹ​രി​ത​ച്ച​ട്ടം പാ​ലി​ച്ചാ​ണ് ഫെ​സ്റ്റം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ പീ​റ്റ​റും ക​ണ്‍​വീ​ന​ർ ശ്യാം ​എ​സ്. കോ​ന്നി​യും അ​റി​യി​ച്ചു.മേ​ള​യു​ടെ പ​വ​ലി​യ​ന്‍റെ കാ​ൽ​നാ​ട്ടു​ക​ർ​മം ഇ​ന്ന് 11ന് ​ന​ട​ക്കും.