ഡോ.​ജോ​ർ​ജ് മാ​ത്യു അ​നു​സ്മ​ര​ണ​വും മെ​ഡി​ക്ക​ൽ ക്യാ​ന്പും 15ന്
Tuesday, December 10, 2019 10:53 PM IST
പ​ത്ത​നം​തി​ട്ട: മു​ൻ എം​എ​ൽ​എ ഡോ.​ജോ​ർ​ജ് മാ​ത്യു​വി​ന്‍റെ അ​നു​സ്മ​ര​ണ​സ​മ്മേ​ള​നം കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​ജോ​സ​ഫ് വി​ഭാ​ഗം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 15ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ചു​രു​ളി​ക്കോ​ട് ജോ​ർ​ജ് മാ​ത്യു സ്മാ​ര​ക ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​യി ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്യും. മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. മു​ൻ ചീ​ഫ് വി​പ്പ് തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ, അ​റ​യ്ക്ക​ൽ ബാ​ല​കൃ​ഷ്ണ​പി​ള്ള, പ്ര​ഫ. ഡി. ​കെ.​ജോ​ണ്‍, ജോ​ണ്‍ കെ. ​മാ​ത്യു, കു​ഞ്ഞു​കോ​ശി പോ​ൾ, ഏ​ബ്ര​ഹാം ക​ല​മ​ണ്ണി​ൽ, ബാ​ബു വ​ർ​ഗീ​സ്, വ​ർ​ഗീ​സ് മാ​മ​ൻ, ജോ​ർ​ജ് മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.അ​നു​സ്മ​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​വി​ലെ 10ന് ​ഡോ.​ജോ​ർ​ജ് മാ​ത്യു ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മൗ​ണ്ട് സി​യോ​ണ്‍ മെ​ഡി​ക്ക​ൽ കോ​ള​ജ് സ​ഹ​ക​ര​ണ​ത്തി​ൽ സൗ​ജ​ന്യ ജീ​വി​ത​ശൈ​ലി രോ​ഗ​നി​ർ​ണ​യ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കും. ഉ​ദ്ഘാ​ട​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി നി​ർ​വ​ഹി​ക്കും.
ആ​രോ​ഗ്യ​പ​രി​പാ​ല​ന സെ​ൽ ഉ​ദ്ഘാ​ട​നം പാ​ർ​ട്ടി ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ സി. ​എ​ഫ്. തോ​മ​സ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ വി​ക്ട​ർ ടി. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​ബാ​ബു വ​ർ​ഗീ​സ്, ജോ​ർ​ജ് മാ​ത്യു, ത​ന്പി കു​ന്നം ക​ണ്ട​ത്തി​ൽ, കു​ഞ്ഞു​മോ​ൻ കെ​ങ്കി​രേ​ത്ത്, സാം ​മാ​ത്യു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.