ക​ർ​ഷ​ക​സം​ഘം ജി​ല്ലാ സ​മ്മേ​ള​നം കോ​ഴ​ഞ്ചേ​രി​യി​ൽ
Tuesday, December 10, 2019 10:53 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള ക​ർ​ഷ​ക സം​ഘം ജി​ല്ലാ സ​മ്മേ​ള​നം 13, 14 തീ​യ​തി​ക​ളി​ൽ കോ​ഴ​ഞ്ചേ​രി​യി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു . നാ​ളെ പ​താ​ക, കൊ​ടി​മ​ര ജാ​ഥ​ക​ൾ ന​ട​ക്കും. 13 ന് ​രാ​വി​ലെ 10.30ന് ​ച​ര​ൽ​ക്കു​ന്ന് ക്യാ​ന്പ് സെ​ന്‍റ​റി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ കോ​ലി​യ​ക്കോ​ട് കൃ​ഷ്ണ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.

സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി.​എ​ച്ച്.​കു​ഞ്ഞ​ന്പു സം​ഘ​ട​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. 14 ന് ​രാ​വി​ലെ 10ന് ​പ്ര​തി​നി​ധി സ​മ്മേ​ള​നം തു​ട​രും. വൈ​കു​ന്നേ​രം നാ​ലി​ന് തെ​ക്കേ​മ​ല ജം​ഗ്ഷ​നി​ൽ നി​ന്നും കോ​ഴ​ഞ്ചേ​രി ടൗ​ണി​ലേ​ക്ക് ക​ർ​ഷ​ക റാ​ലി. അ​ഞ്ചി​നു പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ, കെ.​പി. ഉ​ദ​യ​ഭാ​നു, കെ. ​അ​ന​ന്ത​ഗോ​പ​ൻ, വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ, ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ, എ. ​പ​ത്മ​കു​മാ​ർ, ശ്രീ​രേ​ഖ ആ​ർ. നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. 350 ഓ​ളം പ്ര​തി​നി​ധി​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ സ​മ്മേ​ള​നം ച​ർ​ച്ച ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ പ​ട്ട​യം പ്ര​ശ്നം, കാ​ട്ടു​മൃ​ഗ​ശ​ല്യം ഇ​വ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ സ​മ്മേ​ള​ന​ത്തി​ലു​ണ്ടാ​കും. സം​സ്ഥാ​ന ജോ​യി​ന്‍റ സെ​ക്ര​ട്ട​റി ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു കോ​യി​ക്കാ​ല​ത്ത്, സെ​ക്ര​ട്ട​റി ആ​ർ. തു​ള​സീ​ധ​ര​ൻ പി​ള്ള എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.