ശബരിമല: കെ​എ​സ്ആ​ർ​ടി​സി അ​ന്ത​ർ​സം​സ്ഥാ​ന സ​ർ​വീ​സു​ക​ൾ തു​ട​ങ്ങി
Sunday, December 8, 2019 11:07 PM IST
ശ​ബ​രി​മ​ല: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്കാ​യി കെ​എ​സ്ആ​ർ​ടി​സി അ​ന്ത​ർ​സം​സ്ഥാ​ന ബ​സ് സ​ർ​വീ​സു​ക​ൾ തു​ട​ങ്ങി. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് അ​ന്ത​ർ​സം​സ്ഥാ​ന ബ​സു​ക​ൾ പ​ന്പ​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച​ത്. ത​മി​ഴ്നാ​ട്ടി​ലെ തെ​ങ്കാ​ശി, പ​ഴ​നി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് രാ​വി​ലെ എ​ട്ടി​നും കോ​യ​ന്പ​ത്തൂ​രി​ലേ​ക്ക് രാ​വി​ലെ 8.30നു​മാ​ണ് ബ​സു​ക​ൾ പ​തി​വാ​യി ഓ​ടു​ന്ന​ത്. യാ​ത്ര​ക്കാ​രു​ടെ തി​ര​ക്കി​ന​നു​സ​രി​ച്ച് കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ ന​ട​ത്തും. തെ​ങ്കാ​ശി​യി​ലേ​ക്ക് ഞാ​യ​റാ​ഴ്ച മൂ​ന്ന് സ​ർ​വീ​സു​ക​ൾ ന​ട​ത്തി.ഇ​തു കൂ​ടാ​തെ പ​ന്പ​യി​ൽ​നി​ന്ന് ചെ​ങ്ങ​ന്നൂ​ർ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ, ഗു​രു​വാ​യൂ​ർ, പെ​രി​ന്ത​ൽ​മ​ണ്ണ, കൊ​ട്ടാ​ര​ക്ക​ര, പ​ത്ത​നം​തി​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് നേ​രി​ട്ട് സ​ർ​വീ​സു​ണ്ട്. നി​ല​യ്ക്ക​ൽ - പ​ന്പ റൂ​ട്ടി​ൽ 131 ബ​സു​ക​ളാ​ണ് ഷ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.
നി​ല​യ്ക്ക​ലി​ൽ​നി​ന്ന് 107 ബ​സു​ക​ളും പ​ന്പ​യി​ൽ​നി​ന്ന് 24 ബ​സു​ക​ളു​മാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. നി​ല​യ്ക്ക​ലി​ലെ ഏ​ഴ് ബ​സു​ക​ൾ ഇ​ല​ക്ട്രി​ക് ബ​സു​ക​ളാ​ണ്. നി​ല​യ്ക്ക​ലി​ലെ നൂ​റും പ​ന്പ​യി​ലെ 24 ബ​സു​ക​ളു​മ​ട​ക്കം 124 എ​ണ്ണം കെ​യു​ആ​ർ​ടി​സി ലോ ​ഫ്ളോ​ർ ബ​സു​ക​ളാ​ണ്. കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ളി​ൽ ന​ല്ല തി​ര​ക്ക​നു​ഭ​വ​പ്പെ​ടു​ന്ന​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.