‌റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ പ്ര​ധാ​ന​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി ‌
Sunday, December 8, 2019 11:06 PM IST
‌പ​ത്ത​നം​തി​ട്ട: റേ​ഷ​ൻ രം​ഗ​ത്ത് കേ​ര​ള​ത്തെി​ന്‍റ ആ​വ​ശ്യ​ങ്ങ​ളി​ൽ കേ​ന്ദ്ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് ഓ​ൾ കേ​ര​ളാ റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്കും ഭ​ക്ഷ്യ​പൊ​തു​വി​ത​ര​ണ മ​ന്ത്രി റാം​വി​ലാ​സ് പാ​സ്വാ​നും പെ​ട്രാ​ളി​യം മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​നും നി​വേ​ദ​നം ന​ൽ​കി. കേ​ര​ള​ത്തി​നു​ള്ള അ​രി​വി​ഹി​തം വ​ർ​ധി​പ്പി​ക്കു​ക, പ​ഞ്ച​സാ​ര നി​യ​ന്ത്ര​ണം ഒ​ഴി​വാ​ക്കി എ​ല്ലാ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കും കു​റ​ഞ്ഞ​ത് ര​ണ്ടു കി​ലോ പ​ഞ്ച​സാ​ര​യെ​ങ്കി​ലും ഉ​റ​പ്പാ​ക്കു​ക, ഗോ​ത​ന്പ്, മ​ണ്ണെ​ണ്ണ എ​ന്നി​വ​യു​ടെ വി​ഹി​തം പു​നഃ​സ്ഥാ​പി​ക്കു​ക, റേ​ഷ​ൻ മേ​ഖ​ല സ്വ​കാ​ര്യ​മേ​ഖ​ല​യ്ക്ക് കൈ​മാ​റാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് നി​വേ​ദ​നം.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ണി നെ​ല്ലൂ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ വി​ള​വി​നാ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​മു​ഹ​മ്മ​ദാ​ലി, സെ​ക്ര​ട്ട​റി നൗ​ഷാ​ദ് പാ​റ​ക്കാ​ട​ൻ എ​ന്നി​വ​ർ നി​വേ​ദ​ക സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. ‌