ലോ​ക ഭി​ന്ന​ശേ​ഷി ദി​നാ​ഘോ​ഷം ന​ട​ത്തി ‌‌
Sunday, December 8, 2019 11:06 PM IST
പ​ത്ത​നം​തി​ട്ട: സാ​മൂ​ഹ്യ നീ​തി വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഭി​ന്ന​ശേ​ഷി ദി​നാ​ഘോ​ഷം ഓ​മ​ല്ലൂ​ര്‍ ദ​ര്‍​ശ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ത്തി. ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ലീ​ലാ മോ​ഹ​ന്‍ പ​താ​ക ഉ​യ​ര്‍​ത്തി. ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള​ള ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, സ്‌​പെ​ഷ​ൽ സ്‌​കൂ​ള്‍, ബ​ഡ്‌​സ് സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള​ള കു​ട്ടി​ക​ള്‍ ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്തു. പ​രി​പാ​ടി​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല​യി​ലെ എ​ല്ലാ സ​ര്‍​ക്കാ​ര്‍ പൊ​തു​കെ​ട്ടി​ട​ങ്ങ​ളും ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സി​നെ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി ഇ​തി​ന് തു​ട​ക്കം കു​റി​ക്കാ​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി സ​മ്മാ​ന​ദാ​ന​വും നി​ര്‍​വ​ഹി​ച്ചു. ഓ​മ​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ വി​ജ​യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സാ​മൂ​ഹ്യ നീ​തി ഓ​ഫീ​സ​ര്‍ ഷം​ലാ ബീ​ഗം, വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എ​ലി​സ​ബ​ത്ത് അ​ബു, അ​നി​ത കെ.​ജി, കെ.​പി ര​മേ​ശ്, പ്ര​ഫ. കെ. ​മാ​ത്യു, സി.​കെ രാ​ജ​ന്‍, ശ​ശീ​ന്ദ്ര​ന്‍ പെ​രു​നാ​ട്, ഫാ. ​വ​ര്‍​ഗീ​സ് ചാ​മ​ക്കാ​ല, ജാ​ഫ​ര്‍​ഖാ​ന്‍, സ​തീ​ഷ് ത​ങ്ക​ച്ച​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ പ്ര​ത്യേ​ക പ്രോ​ഗ്രാം ഏ​റെ വ്യ​ത്യ​സ്ത​ത പു​ല​ര്‍​ത്തി. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ സേ​വ​ന​വും ല​ഭ്യ​മാ​ക്കി. ‌

കോ​ഴ​ഞ്ചേ​രി: ലോ​ക ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ സം​യു​ക്ത​മാ​യി (എ​സ്എ​സ്‌​കെ) സ​മ​ഗ്ര ശി​ക്ഷ കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബി​ആ​ര്‍​സി കോ​ഴ​ഞ്ചേ​രി​യി​ല്‍ ന​ട​ന്നു വ​ന്നി​രു​ന്ന വാ​രാ​ച​ര​ണ പ​രി​പാ​ടി​ക​ളു​ടെ സ​മാ​പ​ന​വും ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ​വും ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​റി മാ​ത്യു സാം ​നി​ര്‍​വ​ഹി​ച്ചു. കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ശ്യാം ​മോ​ഹ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സാ​റാ​മ്മ ഷാ​ജ​ന്‍, കോ​ഴ​ഞ്ചേ​രി ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്‌​കൂ​ള്‍ പ്ര​ഥ​മാ​ധ്യാ​പി​ക ജി. ​ര​മ​ണി, റി​സോ​ഴ്സ് അ​ധ്യാ​പി​ക അ​ന്പി​ളി റ്റി.​സി., ബി​പി​ഒ ജ​യ​കു​മാ​ര്‍ എ​ന്‍.​എ​സ്. എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഏ​ഴ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ള്‍​ക്കു​വേ​ണ്ടി പു​തി​യ ഓ​ട്ടി​സം സെ​ന്‍റ​റും, ഫി​സി​യോ​തെ​റാ​പ്പി, സ്പീ​ച്ച് തെ​റാ​പ്പി കേ​ന്ദ്ര​ങ്ങ​ള്‍ കോ​ഴ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്‌​കൂ​ളി​ലെ ബ്ലോ​ക്ക് റി​സോ​ഴ്‌​സ് കേ​ന്ദ്ര​ത്തി​ല്‍ (ബി​ആ​ര്‍​സി) ആ​രം​ഭി​ച്ചു. ‌

‌കോ​ന്നി: അ​നു​യാ​ത്ര മൊ​ബൈ​ലി​ൽ ഇ​ന്‍റ​ർ​വെ​ൻ​ഷ​ൻ യൂ​ണി​റ്റി​ന്‍റെ​യും ആ​രോ​ഗ്യ കേ​ര​ള​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ന്നി ആ​ന​ക്കൂ​ട്ടി​ൽ ആ​ർ​ദ്രം ജ​ന​കീ​യ കാ​ന്പെ​യ്ൻ ഭാ​ഗ​മാ​യി അ​നു​യാ​ത്ര സ്നേ​ഹ​സം​ഗ​മ​വും ട്രൈ​ബ​ൽ സ്ക്രീ​നിം​ഗ് ക്യാ​ന്പ് ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി. ട്രൈ​ബ​ൽ സ്ക്രീ​നിം​ഗ് കാ​ന്പെ​യ്ൻ കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പും ആ​രോ​ഗ്യ​കേ​ര​ളം പ​ത്ത​നം​തി​ട്ട​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സ്ക്രീ​നിം​ഗ് കാ​ന്പെ​യ്ൻ ട്രൈ​ബ​ൽ മൊ​ബൈ​ൽ മെ​ഡി​ക്ക​ൽ യൂ​ണി​റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ന​ട​ത്തു​ന്ന​ത്. 19 വ​രെ​യാ​ണ് പ​രി​പാ​ടി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കോ​ന്നി​യൂ​ർ പി.​കെ. യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​എ​ൽ. ഷീ​ജ, ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​എ​ബി സു​ഷ​ൻ, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ.സി.എ​സ്.ന​ന്ദി​നി, ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ശ്യാം ​മോ​ഹ​ൻ​ലാ​ൽ, ആ​ർ​സി​എ​ച്ച് ഓ​ഫീ​സ​ർ സ​ന്തോ​ഷ് കു​മാ​ർ, കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ഗ്രേ​സ് മ​റി​യം ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ‌‌
‌പു​ല്ലാ​ട്: “ ഭാ​വി ഞ​ങ്ങ​ൾ​ക്കും പ്രാ​പ്യ​മാ​ണ് ” എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി ലോ​ക ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണം ന​ട​ത്തി. പു​ല്ലാ​ട് ഗ​വ​ൺ​മെ​ന്‍റ് മോ​ഡ​ൽ യു​പി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​വി​ശേ​ഷ പ​രി​പാ​ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ആ​ർ​സി​യി​ൽ തു​ട​ങ്ങു​ന്ന ഓ​ട്ടി​സം സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. കൃ​ഷ്ണ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ൻ​സി കി​ഴ​ക്കേ​ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വു പു​ല​ർ​ത്തി​യ കു​ട്ടി​ക​ൾ​ക്ക് പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി. ബി​ആ​ർ​സി​യി​ലെ റി​സോ​ഴ്സ് അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു. തോ​ട്ട​പ്പു​ഴ​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൽ​സി ക്രി​സ്റ്റ​ഫ​ർ, വാ​ർ​ഡ് മെം​ബ​ർ ഷി​ബു കു​ന്ന​പ്പു​ഴ, കെ.​ജെ ഹ​രി​കു​മാ​ർ, അ​നി​ൽ കെ.​വി, സി​ന്ധു പി.​എ, അ​നി​ല ബി. ​ആ​ർ, ബി​ന്ദു എ​സ്.​എ​ൻ, ര​ഞ്ജി​ത് പി ​ചാ​ക്കോ, ബി​പി​ഒ ഷാ​ജി.​എ.​സ​ലാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.