വെ​ച്ചൂ​ച്ചി​റ സ​ന്പൂ​ർ​ണ ത​രി​ശു​ര​ഹി​ത ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ‌: ജൈ​വ​കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കാ​ന്‍ ക​ര്‍​മ്മ​പ​ദ്ധ​തി ന​ട​പ്പാ​ക്കും: മ​ന്ത്രി
Saturday, December 7, 2019 10:51 PM IST
വെ​ച്ചൂ​ച്ചി​റ: കൃ​ഷി​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജ​നു​വ​രി ഒ​ന്നു​മു​ത​ല്‍ ഏ​പ്രി​ല്‍ 15 വ​രെ ജൈ​വ​കൃ​ഷി പ്രോ​ത്സാ​ഹ​ന​വും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ സ്വ​യം പ​ര്യാ​പ്ത​ത​യും ല​ക്ഷ്യ​മി​ടു​ന്ന 450 ദി​ന​ക​ര്‍​മ്മ പ​രി​പാ​ടി ന​ട​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി വി.​എ​സ് സു​നി​ല്‍​കു​മാ​ര്‍. വെ​ച്ചൂ​ച്ചി​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ സ​മ്പൂ​ര്‍​ണ ത​രി​ശു​ര​ഹി​ത ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​യി പ്ര​ഖ്യാ​പി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന സ​ര്‍​ക്കാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ സ്വ​യം പ​ര്യാ​പ്ത​ത നേ​ടാ​ന്‍ നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​വ​രു​ന്നു. സ​ര്‍​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ല്‍​മൂ​ലം സം​സ്ഥാ​ന​ത്ത് ഉ​ല്‍​പാ​ദി​പ്പി​ക്കു​ന്ന 97 ശ​ത​മാ​നം പ​ച്ച​ക്ക​റി​യും വി​ഷ​ര​ഹി​ത​മാ​ക്കു​ന്ന​തി​ന് ക​ഴി​ഞ്ഞു. സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​മേ​ൽ​ക്കു​മ്പോ​ള്‍ സം​സ്ഥാ​ന​ത്ത് നെ​ല്‍​കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മാ​യ ഒ​രു​ല​ക്ഷം ഹെ​ക്ട​ര്‍ സ്ഥ​ലം ത​രി​ശാ​യി കി​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു മാ​റ്റ​മു​ണ്ടാ​ക്കി. ഇ​തി​ലൂ​ടെ നെ​ല്‍​കൃ​ഷി അ​ഞ്ച​ര​ല​ക്ഷം ട​ണി​ല്‍​നി​ന്ന് ഏ​ഴ് ല​ക്ഷം ട​ണാ​യി ഉ​ത്പാ​ദ​നം വ​ര്‍​ധി​പ്പി​ക്കാ​നാ​യി. പ​ച്ച​ക്ക​റി ഉ​ത്പാ​ദ​നം ഏ​ഴ​ര​ല​ക്ഷം ട​ണി​ല്‍​നി​ന്ന് പ​ന്ത്ര​ണ്ട​ര​ല​ക്ഷം ട​ണാ​യി ഉ​യ​ര്‍​ത്താ​നാ​യി. കൃ​ഷി ചെ​യ്യു​ന്ന​തി​നെ കു​റി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ളെ അ​വ​ബോ​ധ​മു​ള്ള​വ​രാ​ക്കി തീ​ര്‍​ക്കും.

ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന എ​ല്ലാ​വ​രും അ​വ​ര്‍​ക്ക് ക​ഴി​യു​ന്ന​ത​ര​ത്തി​ല്‍ വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി ഉ​ത്പാ​ദി​പ്പി​ക്കാ​ന്‍ ത​യാ​റാ​ക​ണം. കേ​ര​ളം ഭ​ക്ഷ്യ ഉ​ത്പാ​ദ​ന​ത്തി​ല്‍ സ്വ​യം പ​ര്യാ​പ്ത​യി​ലേ​ക്ക് അ​ടു​ക്കു​ന്ന​താ​യും മ​ന്ത്രി പ​റ​ഞ്ഞു. സ​മ്പൂ​ര്‍​ണ ത​രി​ശു​ര​ഹി​ത പ​ഞ്ചാ​യ​ത്താ​യി വെ​ച്ചൂ​ച്ചി​റ​യെ പ്ര​ഖ്യാ​പി​ക്കു​ന്ന ഫ​ല​കം മ​ന്ത്രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​സ​മ്മ സ്‌​ക​റി​യ​യ്ക്ക് ന​ല്‍​കി. ച​ട​ങ്ങി​ല്‍ സം​സ്ഥാ​ന ത​ല​ത്തി​ല്‍ മി​ക​ച്ച അ​ധ്യാ​പ​ക പു​ര​സ്‌​കാ​രം ല​ഭി​ച്ച സാ​ബു പു​ല്ലാ​ടി​നെ മ​ന്ത്രി ആ​ദ​രി​ച്ചു.
കൃ​ഷി​യി​ല്‍ മി​ക​വ് തെ​ളി​യി​ച്ച ക​ര്‍​ഷ​ക​രെ​യും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച്ച​വ​ച്ച വാ​ര്‍​ഡു​ക​ളെ​യും മ​ന്ത്രി ആ​ദ​രി​ച്ചു.യോ​ഗ​ത്തി​ല്‍ രാ​ജു എ​ബ്ര​ഹാം എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ എം.​ജി ക​ണ്ണ​ന്‍, റാ​ന്നി ബ്ലോ​ക്ക് മെം​ബ​ര്‍​മാ​രാ​യ ബി​ബി​ന്‍ മാ​ത്യു, മീ​നു എ​ബ്ര​ഹാം, വെ​ച്ചൂ​ച്ചി​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​സ​മ്മ സ്‌​ക​റി​യ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി തോ​മ​സ്, ഹ​രി​ത കേ​ര​ള​മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ആ​ര്‍. രാ​ജേ​ഷ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​ജി. മ​റി​യാ​മ്മ, നി​ഷ അ​ല​ക്‌​സ്, സ്‌​ക​റി​യ ജോ​ണ്‍, റ്റി.​പി അ​നി​ല്‍​കു​മാ​ര്‍, വ​ത്സ​മ്മ പാ​റ​യ്ക്ക​ല്‍, ഇ.​വി. വ​ര്‍​ക്കി, ജോ​ര്‍​ജ് പൗ​വ്വ​ത്തി​ല്‍, ജെ​യ്‌​ന​മ്മ തോ​മ​സ്, എ.​വി. മാ​ത്യു, കെ. ​ശ്രീ​കു​മാ​ര്‍, എ​സ്. അ​മ്പി​ളി, പൊ​ന്ന​മ്മ ചാ​ക്കോ, രേ​ണു​ക മു​ര​ളീ​ധ​ര​ന്‍, റാ​ന്നി കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ മ​ഞ്ചു​ളാ മു​ര​ളീ​കൃ​ഷ്ണ​ന്‍, കൃ​ഷി ഓ​ഫീ​സ​ര്‍ ട്രീ​സാ സെ​ലി​ന്‍ ജോ​സ​ഫ്, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ സി​റി​യ​ക് തോ​മ​സ്, റ്റി.​കെ. ജെ​യിം​സ്, പി.​എ​സ്. ര​വീ​ന്ദ്ര​ന്‍, ബി​നു തെ​ള്ളി​യി​ല്‍, ജോ​സ് പ​ത്ര​പാ​ങ്ക​ല്‍, രാ​ജ​ന്‍ തെ​ള്ളി​യി​ല്‍, എം.​ജെ രാ​ജു, അം​ബി പ​ള്ളി​ക്ക​ല്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ സ​ജി​മോ​ന്‍ ക​ട​യി​നി​ക്കാ​ട് ‍ പ്ര​സം​ഗി​ച്ചു. ‌