കേ​ര​ള ബാ​ങ്ക്: ജി​ല്ലാ​ത​ല ആ​ഘോ​ഷം നാ​ളെ ‌
Saturday, December 7, 2019 10:49 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള ബാ​ങ്ക് രൂ​പീ​കൃ​ത​മാ​യ​തി​ന്‍റെ പ​ത്ത​നം​തി​ട്ട ജി​ല്ലാ​ത​ല ആ​ഘോ​ഷ​പ​രി​പാ​ടി നാ​ളെ മ​ന്ത്രി കെ.​രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ത്ത​നം​തി​ട്ട ജി​ല്ലാ സ​ഹ​ക​ര​ണ​ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ആ​ന്‍റോ ആ​ന്‍റ​ണി എം​പി, മാ​ത്യു ടി.​തോ​മ​സ് എം​എ​ല്‍​എ, രാ​ജു എ​ബ്ര​ഹാം എം​എ​ല്‍​എ, ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ, കെ.​യു. ജ​നീ​ഷ്‌​കു​മാ​ര്‍ എം​എ​ല്‍​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി, ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി നൂ​ഹ്, മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ റോ​സ്‌​ലി​ന്‍ സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. പൊ​തു​സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി 3.30ന് ​ഫ്‌​ളോ​ട്ടു​ക​ള്‍, നാ​ട​ന്‍ ക​ലാ​രൂ​പ​ങ്ങ​ള്‍, വാ​ദ്യ​മേ​ളം എ​ന്നി​വ അ​ണി​നി​ര​ക്കു​ന്ന വ​ര്‍​ണ​ശ​ബ​ള​മാ​യ ഘോ​ഷ​യാ​ത്ര ന​ട​ക്കും. ‌