മെ​ഴു​വേ​ലി ഇ​നി ക്ഷീ​ര​ഗ്രാ​മം ‌
Friday, December 6, 2019 10:53 PM IST
‌പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ മെ​ഴു​വേ​ലി ഗ്രാ​മം ഇ​നി ക്ഷീ​ര​ഗ്രാ​മ​മാ​കും. സം​സ്ഥാ​ന ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് 10 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് 50 ല​ക്ഷം രൂ​പ വീ​തം വി​നി​യോ​ഗി​ച്ച് ക്ഷീ​ര​ഗ്രാ​മം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് പ്ര​യോ​ജ​ന​പ്ര​ദ​മാ​യ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി മെ​ഴു​വേ​ലി​യെ ക്ഷീ​ര​ഗ്രാ​മ​മാ​യി ജി​ല്ലാ ക്ഷീ​ര​സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ന്ത്രി കെ. ​രാ​ജു പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.50 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് മെ​ഴു​വേ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കാ​യി ന​ട​പ്പാ​ക്കു​ന്ന​ത്.
ഇ​ത​നു​സ​രി​ച്ച് അ​ഞ്ച് പ​ശു​ക്ക​ളു​ടെ നാ​ല് യൂ​ണി​റ്റു​ക​ൾ ആ​രം​ഭി​ക്കും. ഇ​തി​നാ​യി ഒ​രു യൂ​ണി​റ്റി​ന് 1.84 ല​ക്ഷം രൂ​പ ന​ൽ​കും. ര​ണ്ട് പ​ശു യൂ​ണി​റ്റ് 30 എ​ണ്ണ​മാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. ഒ​രു യൂ​ണി​റ്റി​ന് 69,000 രൂ​പ വീ​തം ന​ൽ​കും. ഒ​രു പ​ശു, ഒ​രു കി​ടാ​രി ഉ​ൾ​പ്പെ​ടു​ന്ന കോ​ന്പ​സി​റ്റ് ഡെ​യ​റി യൂ​ണി​റ്റ് 10 എ​ണ്ണ​വും മൂ​ന്ന് പ​ശു, ര​ണ്ട് കി​ടാ​രി ഉ​ൾ​പ്പെ​ടു​ന്ന യൂ​ണി​റ്റ് 30 എ​ണ്ണ​വും ആ​രം​ഭി​ക്കും. 25000 രൂ​പ വി​ല​മ​തി​ക്കു​ന്ന അ​ഞ്ച് ക​റ​വ​യ​ന്ത്ര​ങ്ങ​ൾ, അ​ര​ല​ക്ഷം രൂ​പ ചെ​ല​വി​ൽ ര​ണ്ട് കാ​ലി​ത്തൊ​ഴു​ത്തു​ക​ൾ എ​ന്നി​വ ക​ർ​ഷ​ക​ർ​ക്കു ന​ൽ​കും. 250 ക്ഷീ​ര​ക​ർ​ഷ​ക​രെ​യാ​ണ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ല​ക്ഷ​മി​ടു​ന്ന​ത്.
ജി​ല്ല​യി​ൽ മെ​ച്ച​പ്പെ​ട്ട നി​ല​യി​ൽ ക്ഷീ​ര സം​ഭ​ര​ണം ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ൾ മെ​ഴു​വേ​ലി​യി​ലു​ണ്ട്. 650 ലി​റ്റ​ർ പാ​ൽ പ്ര​തി​ദി​നം ര​ണ്ട് സം​ഘ​ങ്ങ​ളാ​യി അ​ള​ക്കു​ന്നു​ണ്ട്.ക്ഷീ​ര​ഗ്രാ​മ​മാ​യി മാ​റു​ന്ന​തോ​ടെ ക​ർ​ഷ​ക​ർ​ക്ക് അ​വ​ശ്യാ​ധി​ഷ്ടി​ത ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കാ​നാ​കും. നി​ല​വി​ൽ പ​ശു​ക്ക​ളെ വ​ള​ർ​ത്തു​ന്ന​വ​ർ​ക്ക് അ​വ​രു​ടെ സാ​ഹ​ച​ര്യ​ത്തി​ന​നു​സൃ​ത​മാ​യി എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഫാ​മു​ക​ൾ യ​ന്ത്ര​വ​ത്ക​രി​ക്കു​ന്ന​തി​നും തൊ​ഴു​ത്തി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നും ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കും.വി​വി​ധ പ​ദ്ധ​തി​ക​ളി​ലൂ​ടെ ജി​ല്ല​യി​ൽ പാ​ൽ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​ൻ ക്ഷീ​ര​വി​ക​സ​ന​വ​കു​പ്പ് ല​ക്ഷ്യ​മി​ടു​ന്ന​താ​യി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സി​ൽ​വി മാ​ത്യു പ​റ​ഞ്ഞു.
പ്ര​തി​ദി​നം ശ​രാ​ശ​രി പാ​ൽ സം​ഭ​ര​ണം 50,000 ലി​റ്റ​റാ​ണ്. ഇ​തി​ൽ 39,000 ലി​റ്റ​ർ മി​ൽ​മ​യ്ക്കും ബാ​ത്തി 11,000 ലി​റ്റ​ർ പ്രാ​ദേ​ശി​ക​മാ​യും വി​പ​ണ​നം ചെ​യ്യു​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ. ഗോ​പാ​ല​കൃ​ഷ്ണ​ക്കു​റു​പ്പ്, ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റ് എം.​സി. ചാ​ക്കോ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ബി.​എ​ൽ. സു​ജാ​ത എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ‌