അ​പ്പീ​ലു​ക​ളുടെ എണ്ണം 75 കടന്നു, മാഫിയ ബന്ധമെന്ന് ഡി​ഡി​ഇ ‌
Friday, November 22, 2019 10:54 PM IST
‌റാ​ന്നി: ക​ലോ​ത്സ​വ​ത്തി​ൽ മാ​ഫി​യ ഇ​ട​പെ​ട​ലു​ക​ളു​ണ്ടാ​കു​ന്നു​ണ്ടെ​ന്ന് വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ.
വി​ധി നി​ർ​ണ​യ​ത്തി​ലും ക​ലോ​ത്സ​വ സം​ഘാ​ട​ന​ത്തി​ലും ഉ​യ​രു​ന്ന പ​രാ​തി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടാ​ണ് മാ​ഫി​യ ഇ​ട​പെ​ട​ലു​ക​ളെ​ക്കു​റി​ച്ച് ഡി​ഡി​ഇ പ​റ​ഞ്ഞ​ത്.
ക​ലോ​ത്സ​വം സ​മാ​പ​ന​ദി​ന​ത്തി​ലെ​ത്തി​യ​പ്പോ​ൾ 75 ല​ധി​കം അ​പ്പീ​ലു​ക​ൾ ല​ഭി​ച്ചു ക​ഴി​ഞ്ഞു.
വി​ധി​ക​ർ​ത്താ​ക്ക​ളെ സം​ബ​ന്ധി​ച്ച് പു​റ​ത്തു​നി​ന്നൊ​രു ഇ​ട​പെ​ട​ലും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ഡി​ഡി​ഇ പ​റ​ഞ്ഞു.
ഒ​ന്നാം​വേ​ദി​യി​ൽ മൈ​ക്ക് ഓ​പ്പ​റേ​റ്റ​റെ മ​ർ​ദി​ച്ച​താ​യ പ​രാ​തി​ യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ബ​ ന്ധ​പ്പെ​ട്ട അ​ധ്യാ​പ​ക​നെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ഡി​ ഡി​ഇ പി.​എ. ശാ​ന്ത​മ്മ പ​റ​ ഞ്ഞു. ‌