ശി​ശു​ദി​നാ​ഘോ​ഷം ഇ​ന്ന്
Wednesday, November 13, 2019 10:36 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി ജി​ല്ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളു​ടെ​യും എ​ന്‍​സി​സി, എ​സ്പി​സി കേ​ഡ​റ്റു​മാ​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന ജി​ല്ലാ​ത​ല ശി​ശു​ദി​നാ​ഘോ​ഷം വ​ര്‍​ണോ​ത്സ​വം-2019 പ​ത്ത​നം​തി​ട്ട തൈ​ക്കാ​വ് ഗ​വ​ണ്‍​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ഇ​ന്ന് ന​ട​ക്കും. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വ് പ​താ​ക ഉ​യ​ര്‍​ത്തും. കു​ട്ടി​ക​ളു​ടെ സ്പീ​ക്ക​ര്‍ പി.​ബി.​അ​ര​വി​ന്ദ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ല്‍ കു​ട്ടി​ക​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി ജി​യാ സാ​റാ റെ​ജി പൊ​ത​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി.​നൂ​ഹ് ശി​ശു​ദി​ന സ​ന്ദേ​ശം ന​ല്‍​കും. ദേ​വ​പ്രി​യ ല​ളി​ത​ഗാ​ത​വും ഭ​ദ്ര​യും സം​ഘ​വും ദേ​ശ​ഭ​ക്തി​ഗാ​ന​വും ആ​ല​പി​ക്കും. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​ന്‍ പ്ര​ഫ.​ടി.​കെ.​ജി.​നാ​യ​ര്‍ സ്റ്റാ​മ്പ് പ്ര​കാ​ശ​നം ചെ​യ്യും. അ​ലീ​ന ജോ​ണ്‍​സ​ണ്‍, അ​ന​ന്യ എ​സ്. ലാ​ല്‍, സ്‌​നേ​ഹ എ​സ്. നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. എ​ഡി​സി (ജ​ന​റ​ല്‍) കെ.​കെ.​വി​മ​ല്‍​രാ​ജ്, ശി​ശു​ക്ഷേ​മ സ​മി​തി വൈ​സ്പ്ര​സി​ഡ​ന്‍റ് പ്ര​ഫ. കെ.​മോ​ഹ​ന്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യും. ശി​ശു​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​വി​ലെ എ​ട്ടി​ന് ക​ള​ക്ട​റേ​റ്റി​ല്‍ നി​ന്നും ആ​രം​ഭി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ഘോ​ഷ​യാ​ത്ര ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യും. ‌