ഉ​ത്രാ​ടം തി​രു​നാ​ൾ പ​ന്പാ ജ​ല​മേ​ള
Wednesday, November 13, 2019 10:36 PM IST
പ​ത്ത​നം​തി​ട്ട: മാ​മ്മ​ൻ മാ​പ്പി​ള ട്രോ​ഫി​ക്കു വേ​ണ്ടി​യു​ള്ള ഉ​ത്രാ​ടം തി​രു​നാ​ൾ 63-ാമ​ത് പ​ന്പാ ജ​ല​മേ​ള 30നു ​ന​ട​ക്കു​ന്നു. ഓ​ണ​ക്കാ​ല​ത്തു ന​ട​ത്തി​വ​ന്ന ജ​ല​മേ​ള വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.നീ​രേ​റ്റു​പു​റം പ​ന്പാ വാ​ട്ട​ർ സ്റ്റേ​ഡി​യ​ത്തി​ൽ 30ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ ന​ട​ക്കു​ന്ന ജ​ല​മേ​ള​യി​ൽ മു​പ്പ​തി​ല​ധി​കം ചു​ണ്ട​ൻ​വ​ള്ള​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ വി​ക്ട​ർ ടി. ​തോ​മ​സ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.ഇ​തോ​ട​നു​ബ​ന്ധി​ച്ച് ഇന്ന് തി​രു​മൂ​ല​പു​രം ബാ​ലി​കാ​മ​ഠം സ്കൂ​ളി​ൽ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം അ​ശ്വ​തി തി​രു​നാ​ൾ ഗൗ​രി ല​ക്ഷ്മി​ഭാ​യ് നി​ർ​വ​ഹി​ക്കും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യാ​തി​ഥി​യാ​കും. ലോ​ക പ്ര​മേ​ഹ​ദി​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യം കൂ​ടി ഉ​ൾ​ക്കൊ​ണ്ട് ഡോ.​അ​തു​ല്യ ജി. ​അ​ശോ​ക​ൻ കു​ട്ടി​ക​ൾ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തും.23 മു​ത​ൽ 25 വ​രെ ഫോ​ട്ടോ പ്ര​ദ​ർ​ശ​ന മ​ത്സ​രം. 29നു ​വൈ​കു​ന്നേ​രം വ​ഞ്ചി​പ്പാ​ട്ട് മ​ത്സ​രം. ജ​ല​മേ​ള​യ്ക്കു​ശേ​ഷ​വും കു​ട്ടി​ക​ൾ​ക്കാ​യി വി​വി​ധ ക​ലാ​മ​ത്സ​ര​ങ്ങ​ൾ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ക്കും. ജ​നു​വ​രി 11ന് ​കോ​ട്ട​യം തി​രു​ന​ക്ക​ര മൈ​താ​ന​ത്ത് ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തോ​ടെ​യാ​ണ് ഇ​ത്ത​വ​ണ​ത്തെ ജ​ല​മേ​ള​യ്ക്കു സ​മാ​പ​ന​മാ​കു​ന്ന​ത്. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ബി​ജു സി. ​ആ​ന്‍റ​ണി, ക​ണ്‍​വീ​ന​ർ അ​നി​ൽ സി. ​ഉ​ഷ​സ് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.