അ​ടൂ​ർ വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല ക​ലോ​ത്സ​വം ഇ​ന്ന് തു​ട​ങ്ങും ‌
Wednesday, November 13, 2019 10:34 PM IST
‌അ​ടൂ​ർ: വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വം ക​ട​മ്പ​നാ​ട് ക​ല്ലു​കൂ​ഴി സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്ക്കൂ​ളി​ൽ ഇ​ന്നു മു​ത​ൽ 16 വ​രെ ന​ട​ക്കും.
എ​ൽ​പി, യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 110 സ്കൂ​ക​ളി​ൽ നി​ന്നും ര​ണ്ടാ​യി​രി​ത്തോ​ളം​കു​ട്ടി​ക​ൾ ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് എ​ഇ​ഒ വി​ജ​യ​ല​ക്ഷ്മി അ​റി​യി​ച്ചു. അ​ഞ്ച് വേ​ദി​ക​ളി​ലാ​യാ​ണ് മ​ത്സ​രം ന​ട​ക്കു​ക.
ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ട​മ്പ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ആ​ർ. അ​ജി​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ലാ​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം പ്ര​ശ​സ്ത ക​ർ​ണാ​ട​ക സം​ഗീ​ത​ജ്ഞ​ൻ ഡോ. ​അ​ടൂ​ർ പി. ​സു​ദ​ർ​ശ​ൻ നി​ർ​വ​ഹി​ക്കും. 16നു ​വൈ​കു​ന്നേ​രം സ​മാ​പ​ന സ​മ്മേ​ള നം ​പ്ര​ശ​സ്ത​നാ​ട​ൻ പാ​ട്ട് ക​ലാ​കാ​ര​ൻ ക​ട​മ്പ​നാ​ട് ജ​യ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ എ.​ആ​ർ അ​ജീ​ഷ് കു​മാ​ർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡി​വൈ​എ​സ്പി ജ​വ​ഹ​ർ ജ​നാ​ർ​ദ്ദ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും. ‌