വി​ശ്വാ​സോ​ത്സ​വ് 2019 സ​മാ​പി​ച്ചു ‌‌
Wednesday, November 13, 2019 10:34 PM IST
മൈ​ല​പ്ര: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ പ​ത്ത​നം​തി​ട്ട രൂ​പ​ത വി​ശ്വാ​സ പ​രി​ശീ​ല​ന കാ​ര്യാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ശ്വാ​സോ​ത്സ​വം മൈ​ല​പ്ര സേ​ക്ര​ഡ് ഹാ​ർ​ട്ട് എ​ച്ച്എ​സ്എ​സി​ൽ ന​ട​ന്നു.രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു.

മൂ​ന്നു വേ​ദി​ക​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ കോ​ന്നി, റാ​ന്നി - പെ​രു​നാ​ട്, പ​ന്ത​ളം വൈ​ദി​ക​ജി​ല്ല​ക​ൾ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.സ​മാ​പ​ന​സ​മ്മേ​ള​നം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഷാ​ജി മാ​ണി​കു​ളം മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. ഫാ.​റോ​ബി​ൻ മ​ന​ക്ക​ലേ​ത്ത്, ഫാ.​ഫി​ലി​പ്പോ​സ് ച​രി​വു​പു​ര​യി​ട​ത്തി​ൽ, ഫാ.​ജോ​ണ്‍ തു​ണ്ടി​യ​ത്ത് ഒ​ഐ​സി, രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​ജോ​ഷ്വാ മാ​വേ​ലി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌