തീ​ർ​ഥാ​ട​ന​പാ​ത​ക​ളു​ടെ പ​ണി ഇ​ഴ​യു​ന്നു
Tuesday, November 12, 2019 10:52 PM IST
റാ​ന്നി: ശ​ബ​രി​മ​ല പാ​ത​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണം തീ​ർ​ഥാ​ട​ന കാ​ല​മാ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പ് പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ശ​ബ​രി​മ​ല അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ന​ൽ​കി​യ ഉ​റ​പ്പ് പാ​ലി​ക്കാ​നാ​കാ​തെ മ​രാ​മ​ത്ത് വ​കു​പ്പ്. നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ കു​റ​വും ക​രാ​റു​കാ​ർ മു​ന്നോ​ട്ടു വ​രാ​ത്ത​തു​മാ​ണ് താ​മ​സി​ക്കാ​ൻ പ​ണി​ക​ൾ വൈ​കാ​ൻ കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. എ​ന്നാ​ൽ മ​രാ​മ​ത്ത് വ​കു​പ്പ് എ​ന്തൊ​ക്കെ ഉ​റ​പ്പു ന​ൽ​കി​യാ​ലും എ​ല്ലാ റോ​ഡു​ക​ളു​ടെ​യും പ​ണി​ക​ൾ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ലം ആ​രം​ഭി​ക്കു​ന്ന​തി​നു മു​മ്പ് തീ​രാ​നി​ട​യി​ല്ല. റോ​ഡു വി​ക​സ​ന​ത്തി​ന്‍റെ പേ​രു പ​റ​ഞ്ഞ് ഈ ​പ്ര​ധാ​ന പാ​ത​യെ ഇ​ത്ത​വ​ണ​യും കൈ​യൊ​ഴി​യു​ക​യാ​ണ്. റോ​ഡു വി​ക​സ​ന​മാ​ക​ട്ടെ മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് ചെ​ത്തോ​ങ്ക​ര ജം​ഗ്ഷ​നി​ൽ ചി​ല ജോ​ലി​ക​ൾ തു​ട​ങ്ങി​വ​യ്ക്കു​ന്ന​തി​ൽ ഒ​തു​ങ്ങി. പി​ന്നീ​ട് ജോ​ലി​ക​ൾ ന​ട​ത്തി​യി​ല്ല. ഫ​ല​ത്തി​ൽ ഇ​ത്ത​വ​ണ​യും ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രും നാ​ട്ടു​കാ​രും ത​ക​ർ​ന്ന കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞ റോ​ഡി​ൽ കു​ടു​ങ്ങി​യ​തു ത​ന്നെ. എ​രു​മേ​ലി, കോ​ട്ട​യം, മ​ണി​മ​ല റൂ​ട്ടു​ക​ളി​ലെ​ത്തു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ർ സ​ഞ്ച​രി​ക്കു​ന്ന മു​ക്ക​ട - ഇ​ട​മ​ൺ - അ​ത്തി​ക്ക​യം റോ​ഡി​ലെ​യും സ്ഥി​തി വ്യ​ത്യ​സ്ഥ​മ​ല്ല.