ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത നി​ല​നി​ർ​ത്ത​ണം: ആ​ന്‍റോ ആ​ന്‍റ​ണി
Tuesday, November 12, 2019 10:52 PM IST
പ​ത്ത​നം​തി​ട്ട: ​ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത നി​ല​നി​ർ​ത്ത​ണമെന്ന് ആ​ന്‍റോ ആ​ന്‍റ​ണി എംപി. കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ന​ട​ത്തി​യ നി​ല്പ് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജീ​വ​ന​ക്കാ​രു​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ളാ​യ കു​ടി​ശി​ഖ ക്ഷാ​മ​ബ​ത്ത, മെ​ഡി​സെ​പ്പ്, ഇ​ട​ക്കാ​ലാ​ശ്വാ​സം, എ​ൻ​പി​എ​സ് ജീ​വ​ന​ക്കാ​ർ​ക്ക് തു​ല്യ​നീ​തി ഉ​റ​പ്പാ​ക്കു​ക, ഭ​വ​ന​വാ​യ്പ പ​ദ്ധ​തി പു​നഃ​സ്ഥാ​പി​ക്കു​ക, സ്ഥ​ല​മാ​റ്റ ച​ട്ട​ങ്ങ​ൾ സ്റ്റാ​റ്റ്യൂ​ട്ട​റി ആ​ക്കു​ക, പി​എ​സ്‌​സി​യു​ടെ വി​ശ്വാ​സ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ക, സ്ത്രീ​സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ക, വി​ല​ക്ക​യ​റ്റം ത​ട​യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കൊ​ണ്ടാ​ണ് നി​ല്പ് സ​മ​രം ന​ട​ത്തി​യ​ത്. യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കു​ഴു​വേ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി അ​ജി​ൻ ഐ​പ് ജോ​ർ​ജ്, സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​ങ്ങ​ളാ​യ കോ​ശി മാ​ണി, പി.​എ​സ്. വി​നോ​ദ്കു​മാ​ർ, ഷാ​ജി സോ​പാ​നം, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ തു​ള​സി​രാ​ധ, യു. ​അ​നി​ല, ബി​ജു ശാ​മു​വേ​ൽ, അ​ൻ​വ​ർ ഹു​സൈ​ൻ, വേ​ണു​ഗോ​പാ​ല​പി​ള്ള, കെ.​ജി. റോ​യി, ബി. ​മോ​ഹ​ന​ൻ, ഷെ​മീം​ഖാ​ൻ, ത​ട്ട​യി​ൽ ഹ​രി​കു​മാ​ർ, പി.​എ​സ്. മ​നോ​ജ്കു​മാ​ർ, അ​ബു കെ.​കോ​ശി, എ​സ്.​കെ. സു​നി​ൽ​കു​മാ​ർ, വി​ഷ്ണു സ​ലിം​കു​മാ​ർ, ഡി.​ഗീ​ത, റീ​ന അ​ജു, തോ​മ​സ് ആ​ങ്ങ​മൂ​ഴി, പ്ര​സ​ന്ന​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.