റാ​ന്നി ക​ലോ​ത്സ​വ​ത്തി​ൽ എ​സ്‌​സി​എ​സി​ന് കി​രീ​ടം ‌
Monday, November 11, 2019 10:28 PM IST
‌റാ​ന്നി: ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ എ​സ്‌​സി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​വ​റോ​ൾ കി​രീ​ടം നേ​ടി. യു​പി ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ലും സം​സ്കൃ​തോ​ത്സ​വ​ത്തി​ലും എ​സ്‌​സി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ എ​സ്‌​സി സ്കൂ​ൾ ഒ​ന്നാ​മ​തും എം​എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ര​ണ്ടാ​മ​തും വെ​ൺ​കു​റി​ഞ്ഞി എ​സ്എ​ൻ​ഡി​പി സ്കൂ​ൾ മൂ​ന്നാം സ്ഥാ​ന​ത്തു​മെ​ത്തി.
ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ എ​സ്‌​സി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, റാ​ന്നി - പെ​രു​നാ​ട് ബ​ഥ​നി സെ​ന്‍റ് മേ​രീ​സ്, ഇ​ട​ക്കു​ളം ഗു​രു​കു​ലം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി എ​ന്നീ സ്കൂ​ളു​ക​ൾ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളും നേ​ടി. യു​പി വി​ഭാ​ഗ​ത്തി​ൽ എ​സ്‌​സി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി റാ​ന്നി, പെ​രു​നാ​ട് ബ​ഥ​നി സെ​ന്‍റ് മേ​രീ​സ്, റാ​ന്നി-​വൈ​ക്കം എ​സ്എ​ൻ​ടി യു​പി​എ​സ് എ​ന്നീ സ്കൂ​ളു​ക​ളാ​ണ് ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ​ത്.
എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ നാ​റാ​ണം​മൂ​ഴി എം​ടി എ​ൽ​പി​എ​സ്, വെ​ൺ​കു​റി​ഞ്ഞി സെ​ന്‍റ് ജോ​ർ​ജ് ഇ​എ​എ​ൽ​പി​എ​സ്, വെ​ച്ചൂ​ച്ചി​റ എ​ണ്ണൂ​റാം വ​യ​ൽ സി​എം​എ​സ് എ​ൽ​പി​എ​സ് എ​ന്നി​വ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. സം​സ്കൃ​തോ​ത്സ​വം യു​പി വി​ഭാ​ഗ​ത്തി​ൽ റാ​ന്നി എ​സ്‌​സി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, റാ​ന്നി വൈ​ക്കം എ​സ്എ​ൻ​ടി യു​പി​എ​സ്, മ​ക്ക​പ്പു​ഴ എ​ൻ​എ​സ്എ​സ് ഹൈ​സ്കൂ​ൾ എ​ന്നി​വ​യ്ക്ക് ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ല​ഭി​ച്ചു.
സം​സ്കൃ​തോ​ത്സ​വം ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ റാ​ന്നി എ​സ്‌​സി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, മ​ക്ക​പ്പു​ഴ എ​ൻ​എ​സ്എ​സ്, റാ​ന്നി-​പെ​രു​നാ​ട് എ​ച്ച്എ​സ് എ​ന്നി​വ​യാ​ണ് ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ സ്കൂ​ളു​ക​ൾ.