ആ​വ​ണി​പ്പാ​റ​യി​ലും ഗ​വി​യി​ലും മെ​ച്ച​പ്പെ​ട്ട പോ​ളിം​ഗ്
Tuesday, October 22, 2019 11:08 PM IST
കോ​ന്നി: നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ല്‍ ഏ​റ്റ​വും കു​റ​വ് വോ​ട്ട​ര്‍​മാ​രു​ണ്ടാ​യി​രു​ന്ന ആ​വ​ണി​പ്പാ​റ ഗി​രി​ജ​ന്‍ കോ​ള​നി​യി​ലെ അ​ങ്ക​ണ​വാ​ടി ബൂ​ത്തി​ലെ 66 വോ​ട്ട​ര്‍​മാ​രി​ല്‍ 50 പേ​ര്‍ സ​മ്മ​തി​നാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ചു.
സീ​ത​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ ഗ​വി ഗ​വ​ണ്‍​മെന്‍റ് എ​ല്‍​പി സ്‌​കൂ​ള്‍ ബൂ​ത്തി​ല്‍ 403 വോ​ട്ട​ര്‍​മാ​രി​ല്‍ 278 പേ​ര്‍ വോ​ട്ടു ചെ​യ്തു.​
ഗ​വി കെ​എ​ഫ്ഡി​സി ഓ​ഫീ​സ് കോം​പ്ല​ക്‌​സ് ബൂ​ത്തി​ല്‍ 285 വോ​ട്ട​ര്‍​മാ​രി​ല്‍ 203 പേ​രും വോ​ട്ടു ചെ​യ്തു.
മൂ​ഴി​യാ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് യു​പി​എ​സ് ബൂ​ത്തി​ല്‍ 100 വോ​ട്ട​ര്‍​മാ​രി​ല്‍ 74 പേ​രാ​ണ് പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി​യ​ത്.