കോ​ന്നി റ​ദ്ദാ​ക്കി​യ പ​ട്ട​യ​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്ക​ൽ ഉ​ട​നി​ല്ല
Wednesday, September 18, 2019 10:56 PM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി താ​ലൂ​ക്കി​ൽ റ​ദ്ദാ​ക്കി​യ പ​ട്ട​യ​ങ്ങ​ൾ ഉ​ട​ൻ പു​നഃ​സ്ഥാ​പി​ച്ചു ന​ൽ​കാ​നാ​കി​ല്ല. കോ​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പാ​യി പ​ട്ട​യ​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ലേ​ക്ക് തി​ര​ക്കി​ട്ട നീ​ക്ക​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ത​ല തീ​രു​മാ​നം അ​നു​കൂ​ല​മാ​യി​രു​ന്നി​ല്ല.

ക​ഴി​ഞ്ഞ യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് അ​നു​വ​ദി​ച്ച 1194 പ​ട്ട​യ​ങ്ങ​ളാ​ണ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ റ​ദ്ദാ​ക്കി​യ​ത്. വ​ന​ഭൂ​മി​യോ​ടു ചേ​ർ​ന്ന സ്ഥ​ല​ങ്ങ​ൾ​ക്ക് അ​നു​മ​തി​യി​ല്ലാ​തെ പ​ട്ട​യം ന​ൽ​കി​യെ​ന്നാ​യി​രു​ന്നു ക​ണ്ടെ​ത്ത​ൽ.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ ഇ​റ​ക്കി​യ ഉ​ത്ത​ര​വു ത​ന്നെ​യാ​ണ് റ​ദ്ദാ​ക്കി​യ പ​ട്ട​യ​ങ്ങ​ളു​ടെ പു​നഃ​സ്ഥാ​പി​ക്ക​ലി​നു ത​ട​സ​മാ​യി​ട്ടു​ള്ള​ത്. നേ​ര​ത്തെ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ൽ വ​ന​ഭൂ​മി​യെ​ന്നു വ്യ​ക്ത​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തി​നെ മ​റി​ക​ട​ക്ക​ണ​മെ​ങ്കി​ൽ കേ​ന്ദ്രാ​നു​മ​തി വേ​ണ്ടി​വ​രും. പ​ട്ട​യം ന​ല്കാ​ൻ അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്താ​ൻ സം​യു​ക്ത സ​ർ​വേ ന​ട​പ​ടി​ക​ളാ​രം​ഭി​ച്ചി​രു​ന്നു.

എ​ന്നാ​ൽ കേ​ന്ദ്രാ​നു​മ​തി ല​ഭി​ക്കാ​ത്ത സ്ഥ​ല​ത്തു ന​ൽ​കി​യ പ​ട്ട​യ​ങ്ങ​ൾ റ​ദ്ദാ​ക്കു​ന്നു​വെ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വു നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ പ​ട്ട​യം ന​ൽ​കു​ന്ന​തി​നെ വ​നം​വ​കു​പ്പ് ത​ട​സ​മു​ന്ന​യി​ക്കു​ക​യാ​ണ്. റാ​ന്നി താ​ലൂ​ക്കി​ലെ 46 ഏ​ക്ക​ർ, കോ​ന്നി താ​ലൂ​ക്കി​ൽ പൂ​ർ​ത്തി​യാ​യ എ​ല്ലാ സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ട്ട​യ​വി​ത​ര​ണ​മാ​ണ് 23നു ​റാ​ന്നി​യി​ൽ ന​ട​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്തെ ഭൂ​ര​ഹി​ത​രാ​യ ക​ർ​ഷ​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ഭൂ​മി​പ്ര​ശ്ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മ​യി പ​രി​ഹ​രി​ക്കു​ക​യെ​ന്ന സ​ർ​ക്കാ​ർ ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ തീ​ർ​പ്പു​ക​ൽ​പി​ക്കാ​ൻ സാ​ധി​ക്കാ​തി​രു​ന്ന ഭൂ​മി​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത​പ​രി​ഹാ​രം ക​ണ്ടെ​ത്തി അ​വ​ർ​ക്ക് മേ​ള​യി​ൽ പ​ട്ട​യം ന​ൽ​കും. ജി​ല്ല​യി​ലെ വി​വി​ധ താ​ലൂ​ക്കു​ക​ളി​ൽ നി​ന്നു​മു​ള്ള കൈ​വ​ശ​ക്കാ​ർ​ക്ക് അ​നു​വ​ദി​ച്ച ലാ​ൻ​ഡ് ട്രൈ​ബ്യൂ​ണ​ൽ പ​ട്ട​യ​ങ്ങ​ളും ല​ക്ഷം​വീ​ട് കോ​ള​നി​ക​ൾ​ക്കു​ള്ള പ​ട്ട​യ​ങ്ങ​ളും വി​ത​ര​ണം ചെ​യ്യും.