പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പ് നാ​ളെ ‌
Tuesday, September 17, 2019 10:44 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് നാ​ളെ ന​ട​ക്കും.
യു​ഡി​എ​ഫ് ധാ​ര​ണ​പ്ര​കാ​രം ഗീ​താ സു​രേ​ഷ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. റോ​സ്‌​ലി​ന്‍ സ​ന്തോ​ഷി​നെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​യി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം ചേ​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് പാ​ര്‍​ല​മെ​ന്റ​റി പാ​ര്‍​ട്ടി​യോ​ഗം റോ​സ്‌​ലി​നെ സ്ഥാ​നാ​ര്‍​ഥി​യാ​യി നി​ശ്ച​യി​ച്ചു. യു​ഡി​എ​ഫ് ഘ​ട​ക​ക​ക്ഷി​ക​ളെ​യും വി​വ​രം അ​റി​യി​ച്ചി​ട്ടു​ണ്ട്.
റോ​സ്‌​ലി​ന് പി​ന്തു​ണ​യ്ക്കാ​നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് എം, ​മു​സ്‌​ലിം​ലീ​ഗ് ക​ക്ഷി​ക​ള്‍ ത​ങ്ങ​ളു​ടെ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്ക് വി​പ്പും ന​ല്‍​കി.32 അം​ഗ കൗ​ണ്‍​സി​ലി​ല്‍ 23 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ യു​ഡി​എ​ഫി​നു​ണ്ട്. കോ​ണ്‍​ഗ്ര​സ് 16, കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​നാ​ല്, മു​സ്‌​ലിം​ലീ​ഗ് ര​ണ്ട്, കോ​ണ്‍​ഗ്ര​സ് വി​മ​ത​ന്‍ ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് യു​ഡി​എ​ഫ് ക​ക്ഷി​നി​ല. എ​ല്‍​ഡി​എ​ഫി​ന് എ​ട്ട് കൗ​ണ്‍​സി​ല​ര്‍​മാ​രും എ​സ്ഡി​പി​ഐ ഒ​രാ​ളു​മാ​ണ് പ്ര​തി​പ​ക്ഷ​ത്തു​ള്ള​ത്.
ഇ​ത്ത​വ​ണ​ത്തെ ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ശേ​ഷം പ​ത്ത​നം​തി​ട്ട​യി​ല്‍ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്കു​ള്ള മൂ​ന്നാ​മ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്. ആ​ദ്യ ടേ​മി​ല്‍ അ​ധ്യ​ക്ഷ​യാ​യി​രു​ന്ന ര​ജ​നി പ്ര​ദീ​പ് 34 മാ​സം ചു​മ​ത​ല​യി​ലാ​യി​ലു​ണ്ടാ​യി​രു​ന്നു.
കോ​ണ്‍​ഗ്ര​സ് ധാ​ര​ണ​പ്ര​കാ​രം ര​ണ്ടു​വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കി ര​ജ​നി സ്ഥാ​ന​മൊ​ഴി​യേ​ണ്ടി​യി​രു​ന്നു​വെ​ങ്കി​ലും പാ​ര്‍​ട്ടി​യ്ക്കു​ള്ളി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ കാ​ര​ണം അ​ധി​കാ​ര​മാ​റ്റം നീ​ണ്ടു​പോ​യി. പി​ന്നീ​ട് അ​ധ്യ​ക്ഷ​യാ​യ ഗീ​താ സു​രേ​ഷി​ന് നേ​ര​ത്തെ ര​ണ്ടു​വ​ര്‍​ഷം നി​ശ്ച​യി​ച്ചി​രു​ന്നെ​ങ്കി​ലും 11 മാ​സം മാ​ത്ര​മേ അ​വ​ര്‍​ക്ക് അ​ധി​കാ​ര​ത്തി​ല്‍ തു​ട​രാ​നാ​യു​ള്ളൂ.
അ​വ​സാ​ന ഒ​രു​വ​ര്‍​ഷ​മാ​ണ് റോ​സ്‌​ലി​ന്‍ സ​ന്തോ​ഷി​നു നി​ശ്ച​യി​ച്ചി​രു​ന്ന​ത്. നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​ക്ക് 2020 ന​വം​ബ​ര്‍​വ​രെ കാ​ലാ​വ​ധി​യു​ള്ള​തി​നാ​ല്‍ 14 മാ​സം റോ​സ്‌​ലി​ന് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു തു​ട​രാ​നാ​കും.‌