വ​ഴി​യ​രി​കി​ൽ മാ​ലി​ന്യ​ങ്ങ​ൾ; നീ​ക്കാ​ൻ ന​ട​പ​ടി​യി​ല്ല
Tuesday, September 17, 2019 10:43 PM IST
പ​ന്ത​ളം: ഓ​ണാ​ഘോ​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞ​തോ​ടെ വ​ഴി​യോ​ര​ങ്ങ​ളി​ല്‍ മാ​ലി​ന്യ​ങ്ങ​ള്‍ നി​റ​യാ​ന്‍ തു​ട​ങ്ങി. പ്ലാ​സ്റ്റി​ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ളാ​ണ് വ​ലി​യ ചാ​ക്കു​ക​ളി​ലും ക​വ​റു​ക​ളി​ലും കെ​ട്ടി വ​ഴി​നീ​ളെ ത​ള്ളു​ന്ന​ത്.
ഓ​ണ​ത്ത​പ്പ​നെ വ​ര​വേ​ല്‍​ക്കാ​നാ​യി പ​രി​സ​ര​മാ​കെ പു​ല്ലും കാ​ടും തെ​ളി​ച്ചും മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്തും പ​രി​സ​രം വൃ​ത്തി​യാ​ക്കി​യ​വ​ര്‍ ത​ന്നെ​യാ​ണ് ഇ​ങ്ങ​നെ മാ​ലി​ന്യ​ങ്ങ​ള്‍ ത​ള്ളു​ന്ന​ത്. ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും അ​ടു​ക്ക​ള​മാ​ലി​ന്യ​ങ്ങ​ളും വ​രെ റോ​ഡ​രി​കി​ൽ ത​ള്ളു​ന്നു​ണ്ട്. ഇ​തോ​ടൊ​പ്പം ഇ​റ​ച്ചി​ക്ക​ട മാ​ലി​ന്യ​ങ്ങ​ൾ​വ​രെ ചാ​ക്കു​ക​ളി​ലാ​ക്കി റോ​ഡ​രി​കി​ലേ​ക്ക് ത​ള്ളു​ന്ന​ത് ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു. ‌