സേ​വാ​സാ​പ്താ​ഹി​ക്ക് പ്ര​ക്കാ​നം കാ​ളീ​ഘ​ട്ടി​ല്‍ ന​ട​ത്തി
Tuesday, September 17, 2019 10:43 PM IST
‌പ്ര​ക്കാ​നം : പ്രധാനമന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ജ​ന്മ​ദി​നം സേ​വാ​സ​പ്താ​ഹി​ക്ക് ആ​യി ഭാ​ര​തം മു​ഴു​വ​ന്‍ ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ചെ​ന്നീ​ര്‍​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ര്‍​ഡി​ല്‍ പ്ര​ക്കാ​നം കാ​ളീ​ഘ​ട്ടി​ല്‍ 44-ാം ന​മ്പ​ര്‍ ആ​ത്ര​പ്പാ​ട്ട് അ​ങ്ക​ണ​വാ​ടി​യു​ടെ പ​രി​സ​ര​ത്ത് ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി. പ​ട്ടി​ക​ജാ​തി മോ​ര്‍​ച്ചാ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ശു​ചീ​ക​ര​ണ പ​രി​പാ​ടി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​വി. ഭാ​സ്‌​ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മോ​ര്‍​ച്ച പ​ഞ്ചാ​യ​ത്ത് ക​ണ്‍​വീ​ന​ര്‍ സി.​കെ. മ​ഹേ​ഷ്, ബി​ജെ​പി ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ശി​വ​രാ​മ​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ശ്രീ​ല​ത ശ​ശി, സി.​കെ. സ​ജി, അ​ച്ചു ആ​ന​ന്ദ്, ര​ജ​നി ടീ​ച്ച​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ‌