കൈ​ത​യ്ക്ക​ൽ മ​ഹാ​മു​നി പു​ര​സ്കാ​രം: കൃ​തി​ക​ൾ ക്ഷ​ണി​ച്ചു ‌
Monday, September 16, 2019 10:48 PM IST
‌പ​ത്ത​നം​തി​ട്ട: കാ​ഞ്ഞി​ക്ക​ൽ ദേ​വീ​ക്ഷേ​ത്ര സേ​വാ​സ​മി​തി​യു​ടെ ആ​റാ​മ​ത് കൈ​ത​യ്ക്ക​ൽ മ​ഹാ​മു​നി പു​ര​സ്കാ​ര​ത്തി​ന് കൃ​തി​ക​ൾ ക്ഷ​ണി​ച്ചു.
ച​ട്ട​ന്പി​സ്വാ​മി​ക​ളു​ടെ ജീ​വി​ത ദ​ർ​ശ​ന​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി കൈ​ത​യ്ക്ക​ൽ സോ​മ​ക്കു​റു​പ്പ് ര​ചി​ച്ച മ​ഹാ​മു​നി എ​ന്ന നോ​വ​ലി​ന്‍റെ പേ​രി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​താ​ണ് പു​ര​സ്കാ​രം. 2017-18 കാ​ല​യ​ള​വി​ൽ ഒ​ന്നാം പ​തി​പ്പാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച എ​ല്ലാ സാ​ഹി​ത്യ വി​ഭാ​ഗ​ത്തി​ലെ​യും കൃ​തി​ക​ൾ പു​ര​സ്കാ​ര​ത്തി​ന് പ​രി​ഗ​ണി​ക്കും.
പു​ര​സ്കാ​ര നി​ർ​ണ​യ​സ​മി​തി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന മി​ക​ച്ച ഗ്ര​ന്ഥ​ത്തി​ന് 11,111 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും പൊ​ന്നാ​ട​യും ന​ല്കും. കൃ​തി​ക​ളു​ടെ ര​ണ്ട് കോ​പ്പി​ക​ൾ ഒ​ക്ടോ​ബ​ർ പ​ത്തി​ന​കം സെ​ക്ര​ട്ട​റി, കാ​ഞ്ഞി​ക്ക​ൽ ദേ​വി​ക്ഷേ​ത്ര സേ​വാ​സ​മി​തി, കൈ​ത​യ്ക്ക​ൽ, ആ​ന​യ​ടി പി.​ഒ. 690561 എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം. ഫോ​ൺ: 9447398694. ‌