‌അ​ഭ​യ​കി​ര​ണം പ​ദ്ധ​തി: അ​പേ​ക്ഷ ക്ഷ​ണി​ച്ചു ‌‌
Monday, September 16, 2019 10:48 PM IST
പ​ത്ത​നം​തി​ട്ട: അ​ന്പ​ത് വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​തും വാ​ർ​ഷി​ക വ​രു​മാ​നം ഒ​രു ല​ക്ഷം രൂ​പ​യി​ൽ ക​വി​യാ​ത്ത​തും പ്രാ​യ​പൂ​ർ​ത്തി​യാ​യ മ​ക്ക​ളി​ല്ലാ​ത്ത​തു​മാ​യ അ​ശ​ര​ണ​രാ​യ വി​ധ​വ​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​വ​ർ​ക്ക് പ്ര​തി​മാ​സം 1000 രൂ​പ നി​ര​ക്കി​ൽ ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
മു​ൻ വ​ർ​ഷം ധ​ന​സ​ഹാ​യം ല​ഭി​ച്ച​വ​ർ ആ​നു​കൂ​ല്യം തു​ട​ർ​ന്നും ല​ഭി​ക്കു​ന്ന​തി​ന് വീ​ണ്ടും അ​പേ​ക്ഷ ന​ൽ​ക​ണം. വി​ശ​ദ വി​വ​ര​ങ്ങ​ളും അ​പേ​ക്ഷാ ഫോ​റ​വും വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. അ​പേ​ക്ഷ ബ​ന്ധ​പ്പെ​ട്ട ബ്ലോ​ക്കു​ത​ല ഐ​സി​ഡി​എ​സ് ഓ​ഫീ​സു​ക​ളി​ൽ 29ന​കം ന​ൽ​ക​ണം. ഫോ​ണ്‍ - 0468 2224130.‌

‌പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ‌

‌കോ​ന്നി: താ​ലൂ​ക്കു​ത​ല പ​രാ​തി​പ​രി​ഹാ​ര അ​ദാ​ല​ത്ത് 27ന് ​രാ​വി​ലെ 9.30ന് ​കോ​ന്നി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കും.
അ​ദാ​ല​ത്തി​ലേ​ക്കു​ള്ള പ​രാ​തി​ക​ളും അ​പേ​ക്ഷ​ക​ളും കോ​ന്നി താ​ലൂ​ക്കി​ലെ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലും താ​ലൂ​ക്ക് ഓ​ഫീ​സി​ലും 20 വ​രെ സ്വീ​ക​രി​ക്കും.
മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്നു​ള്ള ധ​ന​സ​ഹാ​യം, റേ​ഷ​ൻ കാ​ർ​ഡ്, സ​ർ​വേ സം​ബ​ന്ധി​ച്ച വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ ഒ​ഴി​കെ​യു​ള്ള പ​രാ​തി​ക​ൾ അ​ദാ​ല​ത്തി​ൽ സ്വീ​ക​രി​ക്കും.
അ​ദാ​ല​ത്ത് ദി​വ​സം ജി​ല്ലാ ക​ള​ക്ട​ർ​ക്ക് നേ​രി​ട്ടും പ​രാ​തി​ക​ൾ ന​ൽ​കാം. ‌