പി​ന്നാ​ക്ക​ക്ഷേ​മം സം​ബ​ന്ധി​ച്ച സ​മി​തി യോ​ഗം
Monday, September 16, 2019 10:48 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന നി​യ​മ​സ​ഭ​യു​ടെ പി​ന്നാ​ക്ക സ​മു​ദാ​യ ക്ഷേ​മം സം​ബ​ന്ധി​ച്ച സ​മി​തി 26ന് ​രാ​വി​ലെ 10.30ന് ​ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ യോ​ഗം ചേ​രും.
സ​ർ​ക്കാ​ർ സ​ർ​വീ​സ്, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ, സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മ​റ്റ് സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യി​ലെ നി​യ​മ​ന​ങ്ങ​ളി​ൽ പി​ന്നാ​ക്ക സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് ല​ഭി​ക്കേ​ണ്ട സാ​മു​ദാ​യി​ക പ്രാ​തി​നി​ധ്യം സം​ബ​ന്ധി​ച്ചും പി​ന്നോ​ക്ക സ​മു​ദാ​യ​ക്കാ​ർ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന സാ​മു​ദാ​യി​ക​വും സാ​മൂ​ഹ്യ​പ​ര​വു​മാ​യ വി​വി​ധ പ്ര​ശ്ന​ങ്ങ​ളെ സം​ബ​ന്ധി​ച്ചും വ്യ​ക്തി​ക​ളി​ൽ നി​ന്നും സം​ഘ​ട​ന​ക​ളി​ൽ നി​ന്നും ഹ​ർ​ജി​ക​ൾ,നി​വേ​ദ​ന​ങ്ങ​ൾ സ്വീ​ക​രി​ക്കും.
ഇ​ത് സം​ബ​ന്ധി​ച്ച് പി​ന്നാ​ക്ക വി​ഭാ​ഗ വി​ക​സ​നം, പൊ​തു​വി​ദ്യാ​ഭ്യാ​സം, ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സം, റ​വ​ന്യു, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണം, ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മം, ഉ​ദ്യോ​ഗ​സ്ഥ ഭ​ര​ണ​പ​രി​ഷ്കാ​രം എ​ന്നീ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തും.