മ​ഹാ​ത്മാഗാ​ന്ധി​യു​ടെ 150-ാം ജ​ന്മ​വാ​ര്‍​ഷി​ക​ത്തി​ന് സാ​ര്‍​വ​ദേ​ശീ​യ സ​മാ​ധാ​ന സ​ന്ദേ​ശ പ​ദ​യാ​ത്ര ‌
Monday, September 16, 2019 10:47 PM IST
തി​രു​വ​ല്ല: മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ 150-ാം ജ​ന്മ​വാ​ര്‍​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ സ​മാ​ധാ​ന സം​ഘ​ട​ന​ക​ളു​മാ​യി ചേ​ര്‍​ന്ന് ഏ​ക​താ പ​രി​ഷ​ത്ത് ജ​യ് ജ​ഗ​ത് 2020 എ​ന്ന പേ​രി​ല്‍ ഗ്ലോ​ബ​ല്‍ പീ​സ് മാ​ര്‍​ച്ച് (സാ​ര്‍​വ​ദേ​ശീ​യ സ​മാ​ധാ​ന സ​ന്ദേ​ശ പ​ദ​യാ​ത്ര) ന​ട​ത്തു​ന്നു.
ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ 'ആ​രും പി​ന്ത​ള്ള​പ്പെ​ടാ​ത്ത ഭൂ​മി' എ​ന്ന മു​ദ്രാ​വാ​ക്യ​ത്തെ മു​ന്‍​നി​ര്‍​ത്തി ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഈ ​ഗ്ലോ​ബ​ല്‍ പീ​സ് മാ​ര്‍​ച്ച് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.
ഇ​ന്ത്യ​യി​ല്‍ ഡ​ല്‍​ഹി​യി​ല്‍ രാ​ജ്ഘി​ല്‍​നി​ന്നും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ആ​സ്ഥാ​ന​മാ​യ ജ​നീ​വ​യി​ലേ​ക്ക് ന​ട​ക്കു​ന്ന സാ​ര്‍​വ​ദേ​ശീ​യ സ​മാ​ധാ​ന പ​ദ​യാ​ത്ര-​ജ​യ് ജ​ഗ​ത് 2020 ഒ​ക്‌​ടോ​ബ​ര്‍ ര​ണ്ടി​ന് രാ​ജ്ഘ​ട്ടി​ല്‍​നി​ന്നും ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യും.
ഇ​ന്ത്യ​യെ കൂ​ടാ​തെ ദ​ക്ഷി​ണാ​ഫ്രി​ക്ക, കെ​നി​യ, സെ​ന​ഗ​ല്‍, സ്‌​പെ​യി​ന്‍, ഫ്രാ​ന്‍​സ്, ജ​ർ​മ​നി, സ്വീ​ഡ​ന്‍, ബെ​ല്‍​ജി​യം, യു​എ​സ്, കാ​ന​ഡ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നും സ​മാ​ന ഗ്ലോ​ബ​ല്‍ പീ​സ് മാ​ര്‍​ച്ചു​ക​ള്‍ ജ​നീ​വ​യി​ല്‍ എ​ത്തി​ച്ചേ​രും. 2020 സെ​പ്റ്റ​ബ​ര്‍ 26ന് ​ഇ​ന്ത്യ​യി​ല്‍​നി​ന്നു​ള്ള പ​ദ​യാ​ത്ര മ​റ്റ് രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നും എ​ത്തു​ന്ന സ​മാ​ധാ​ന സ​ന്ദേ​ശ യാ​ത്ര​ക​ളു​മാ​യി ജ​നീ​വ​യി​ല്‍ സം​ഗ​മി​ക്കും.
തു​ട​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ ആ​രും പി​ന്ത​ള്ള​പ്പെ​ടാ​ത്ത ഭൂ​മി, ആ​ഗോ​ള താ​പ​ന​വും പ​രി​സ്ഥി​തി​യും, അ​ക്ര​മ രാ​ഹി​ത്യ സീ​ദ് വ്യ​വ​സ്ഥ, അ​ഹിം​സ​യു​ടെ രാ​ഷ്ട്രീ​യം, നീ​തി സ​മാ​ധാ​നം സു​സ്ഥി​ര​വി​ക​സ​നം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച​ക​ളും വി​വി​ധ രാ​ജ്യ​ങ്ങ​ള്‍ കൈ​കോ​ര്‍​ക്കു​ന്ന സാം​സ്‌​ക്കാ​രി​ക പ​രി​പാ​ടി​ക​ളും ന​ട​ക്കും.
ഒ​രു വ​ര്‍​ഷം നീ​ളു​ന്ന പ​ദ​യാ​ത്ര പി​ന്നി​ടു​ന്ന ഭ​ര​ണ​കൂ​ട​ങ്ങ​ളോ​ടും നൂ​റു​ക​ണ​ക്കി​ന് ഗ്രാ​മീ​ണ കൂ​ട്ടാ​യ്മ​ക​ളോ​ടും സം​വേ​ദി​ക്കും. ഇ​ന്ത്യ​യി​ല്‍​നി​ന്നും ആ​രം​ഭി​ക്കു​ന്ന സാ​ര്‍​ദേ​ശി​യ സ​മാ​ധാ​ന പ​ദ​യാ​ത്ര ജ​യ് ജ​ഗ​ത് 2020 ന് ​ഏ​ക​താ പ​രി​ഷ​ത്ത് സ്ഥാ​പ​ക​നും പ്ര​മു​ഖ ഗാ​ന്ധി​യ​നു​മാ​യ ഡോ. ​പി. വി. ​രാ​ജ​ഗോ​പ​ല്‍ നേ​തൃ​ത്വം ന​ല്‍​കും.
50 പേ​ര്‍ ഉ​ള്‍​പ്പെ​ട്ട യാ​ത്ര​യി​ല്‍ ഏ​ക​താ പ​രി​ഷ​ത്ത് സം​സ്ഥാ​ന വ​നി​ത കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ബെ​ന്‍​സി ജോ​സ​ഫ് കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കും. ഈ ​യാ​ത്ര 14 രാ​ജ്യ​ങ്ങ​ള്‍ ക​ട​ന്ന് 375 ദി​വ​സ​വും 10150 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​വും പി​ന്നി​ട്ടാ​ണ് ജ​നീ​വ​യി​ല്‍ എ​ത്തി​ച്ചേ​രു​ന്ന​ത്.‌