റോ​ഡ് ഉ​ദ്ഘാ​ട​നം സി​പി​എം രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കു​ന്നു: ഡി​സി​സി ‌
Sunday, August 25, 2019 10:32 PM IST
കോ​ന്നി: പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യു​ടെ ഉ​ദ്ഘാ​ട​നം രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കാ​നാ​ണ് സി​പി​എം ശ്ര​മ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്. യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് അ​നു​മ​തി നേ​ടി​യ നി​ർ​ദി​ഷ്ട പു​ന​ലൂ​ർ - പൊ​ൻ​കു​ന്നം - മൂ​വാ​റ്റു​പു​ഴ മ​ല​യോ​ര ഹൈ​വേ സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി അ​നു​മ​തി നേ​ടി ടെ​ൻ​ഡ​ർ ന​ട​പ​ടി​യി​ൽ എ​ത്തി​യ​താ​ണ്.
ഒ​രു ടെ​ൻ​ഡ​ർ മാ​ത്ര​മാ​യ​തി​നാ​ൽ വീ​ണ്ടും റീ ​ടെ​ൻ​ഡ​ർ ചെ​യ്യാ​ൻ ക​ഐ​സ്ടി​പി തീ​രു​മാ​നി​ച്ച​പ്പോ​ൾ കേ​ര​ള​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചു.
തു​ട​ർ​ന്ന് വ​ന്ന എ​ൽ​ഡി​എ​ഫ് ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ ഭ​ര​ണ കെ​ടു​കാ​ര്യ​സ്ഥ​ത മൂ​ലം ക​ഴി​ഞ്ഞ മൂ​ന്ന​ര വ​ർ​ഷ​മാ​യി പു​ന​ലൂ​ർ പ്ലാ​ച്ചേ​രി​വ​രെ​യു​ള്ള ഭാ​ഗം റോ​ഡ് പു​ന​ർ നി​ർ​മാ​ണ​ത്തി​ന് തു​ട​ർ അ​നു​മ​തി ന​ൽ​കാ​തെ മെ​ല്ല​പ്പോ​ക്കു​ന​യം സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് കു​റ്റ​പ്പെ​ടു​ത്തി.
ര​ണ്ടു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി റാ​ന്നി​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന സി​പി​എം എം​എ​ൽ​എ ഇ​പ്പോ​ൾ റോ​ഡി​ന്‍റെ പി​തൃ​ത്വം ഏ​റ്റെ​ടു​ത്തു രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​തി​നു പി​ന്നി​ലെ രാ​ഷ്ട്രീ​യ​വും വ്യ​ക്ത​മാ​ണ്.
കോ​ന്നി​യി​ൽ മു​ഖ്യ​മ​ന്ത്രി ഈ ​റോ​ഡ് പ​ണി നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്താ​നു​ള്ള തീ​രു​മാ​നം കോ​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ടാ​ണെ​ന്നും ബാ​ബു ജോ​ർ​ജ് കു​റ്റ​പ്പെ​ടു​ത്തി.
മെ​ഡി​ക്ക​ൽ കോ​ള​ജ്, ആ​ർ​ടി​എ ഓ​ഫീ​സ്, ക​ഐ​സ്ആ​ർ​ടി​സി എ​ന്നി​ങ്ങ​നെ ക​ഴി​ഞ്ഞ യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് കോ​ന്നി​യി​ൽ അ​നു​വ​ദി​ച്ച സം​രം​ഭ​ങ്ങ​ൾ​ക്കു​വേ​ണ്ടി പ്ര​ഖ്യാ​പ​ന​ങ്ങ​ളും ഉ​ദ്ഘാ​ട​ന​വും ഒ​ന്നൊ​ന്നാ​യി ന​ട​ത്താ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് സി​പി​എ​മ്മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ‌