പി​എം റോ​ഡ് നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ഇ​ന്ന് ‌
Sunday, August 25, 2019 10:31 PM IST
പ​ത്ത​നം​തി​ട്ട: പു​ന​ലൂ​ര്‍ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന​പാ​ത​യി​ല്‍ ന​വീ​ക​ര​ണം പൂ​ര്‍​ത്തീ​ക​രി​ക്കാ​നു​ള്ള പു​ന​ലൂ​ര്‍ പൊ​ന്‍​കു​ന്നം ഭാ​ഗ​ത്തെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ കോ​ന്നി​യി​ല്‍ നി​ര്‍​വ​ഹി​ക്കും.

ര​ണ്ടു പ​തി​റ്റാ​ണ്ട് മു​മ്പ് തു​ട​ക്കം കു​റി​ച്ച പ​ദ്ധ​തി​യു​ടെ നി​ര്‍​മാ​ണ​മാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. 24 മാ​സ​ത്തി​നു​ള്ളി​ല്‍ കോ​ന്നി പ്ലാ​ച്ചേ​രി നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​കു​ന്ന ക​രാ​റാ​ണ് ന​ല്‍​കി​യി​ട്ടു​ള്ള​തെ​ന്ന​തും ആ​ശാ​വ​ഹ​മാ​ണ്. കോ​ന്നി - പു​ന​ലൂ​ര്‍, പ്ലാ​ച്ചേ​രി പൊ​ന്‍​കു​ന്നം ഭാ​ഗ​ങ്ങ​ള്‍ അ​ടു​ത്തു​ത​ന്നെ ടെ​ന്‍​ഡ​റാ​കു​മെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്.

കോ​ന്നി​യി​ല്‍ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ല്‍ മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി കെ. ​രാ​ജു, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, എം​എ​ല്‍​എ​മാ​രാ​യ രാ​ജു ഏ​ബ്ര​ഹാം, കെ. ​ബി. ഗ​ണേ​ഷ് കു​മാ​ര്‍, വീ​ണാ ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.

റോ​ഡി​ന്‍റെ മൂ​വാ​റ്റു​പു​ഴ മു​ത​ല്‍ പൊ​ന്‍​കു​ന്നം വ​രെ​യു​ള്ള ഭാ​ഗം നേ​ര​ത്തെ പി​പി​പി മാ​തൃ​ക​യി​ല്‍ പു​ന​രു​ദ്ധ​രി​ച്ചി​രു​ന്നു. അ​വ​ശേ​ഷി​ക്കു​ന്ന പൊ​ന്‍​കു​ന്നം മു​ത​ല്‍ പു​ന​ലൂ​ര്‍ വ​രെ​യു​ള്ള 82.11 കി​ലോ​മീ​റ്റ​റാ​ണ് ഇ​നി വി​ക​സി​പ്പി​ക്കാ​നു​ള്ള​ത്.

കോ​ന്നി - പ്ലാ​ച്ചേ​രി, പ്ലാ​ച്ചേ​രി - പൊ​ന്‍​കു​ന്നം, കോ​ന്നി - പു​ന​ലൂ​ര്‍ എ​ന്നി​ങ്ങ​നെ മൂ​ന്നു റീ​ച്ചു​ക​ളാ​യി തി​രി​ച്ചാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന ഭാ​ഗ​ത്തെ നി​ര്‍​മാ​ണം. ഇ​തി​ല്‍ കോ​ന്നി പ്ലാ​ച്ചേ​രി റോ​ഡി​ന്‍റെ നി​ര്‍​മാ​ണ​മാ​ണ് ആ​ദ്യം ആ​രം​ഭി​ക്കു​ന്ന​ത്.

പെ​രു​മ്പാ​വൂ​ര്‍ കേ​ന്ദ്ര​മാ​ക്കി​യു​ള്ള ഇ​കെ​കെ ക​മ്പ​നി​ക്കാ​ണ് കോ​ന്നി - പ്ലാ​ച്ചേ​രി റോ​ഡി​ന്‍റെ നി​ര്‍​മാ​ണ​ച്ചു​മ​ത​ല. കി​ലോ​മീ​റ്റ​റി​ന് ഏ​ക​ദേ​ശം ഒ​മ്പ​ത് കോ​ടി രൂ​പ ചെ​ല​വ​ഴി​ക്കാ​നാ​കും. 30.16 കി​ലോ​മീ​റ്റ​റി​ന് 279 കോ​ടി രൂ​പ​യ്ക്കാ​ണ് നി​ര്‍​മാ​ണ ക​രാ​ര്‍. ര​ണ്ടു​വ​ര്‍​ഷ​മാ​ണ് നി​ര്‍​മാ​ണ കാ​ലാ​വ​ധി. അ​ഞ്ചു​വ​ര്‍​ഷം റോ​ഡി​ന്‍റെ പ​രി​പാ​ല​ന​ചു​മ​ത​ല​യും ഉ​ണ്ടാ​കും. നി​ര്‍​മാ​ണ ജോ​ലി​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡ​രി​കി​ല്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന സ്ഥ​ല​ത്തെ മ​രം മു​റി​ക്ക​ല്‍ ജോ​ലി​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

2001ലാ​ണ് പി​എം റോ​ഡ് വി​ക​സ​ന​പ​ദ്ധ​തി​ക്ക് സ​ര്‍​ക്കാ​ര്‍ അം​ഗീ​കാ​രം ന​ല്‍​കി​യ​ത്. തു​ട​ര്‍​ന്ന് പു​ന​ലൂ​ര്‍ മു​ത​ല്‍ മൂ​വാ​റ്റു​പു​ഴ വ​രെ​യു​ള്ള ഭാ​ഗ​ത്ത് സ​ര്‍​വേ ന​ട​ത്തി സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ല്‍ ജോ​ലി​ക​ള്‍ ആ​രം​ഭി​ച്ചു. കെ​എ​സ്ടി​പി വി​ക​സ​ന പ​ദ്ധ​തി​യി​ല്‍ സ്ഥ​ല​മേ​റ്റെ​ടു​ക്ക​ല്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​തു ത​ന്നെ വ​ള​രെ വൈ​കി​യാ​ണ്.

മൂ​വാ​റ്റു​പു​ഴ മു​ത​ല്‍ പൊ​ന്‍​കു​ന്നം വ​രെ​യു​ള്ള ഭാ​ഗ​ത്തെ സ്ഥ​ല​മേ​റ്റെ​ടു​ക്ക​ല്‍ അ​ട​ക്കം പൂ​ര്‍​ത്തീ​ക​രി​ച്ച​തോ​ടെ ഒ​ന്നും ര​ണ്ടും ഘ​ട്ട​ങ്ങ​ളി​ല്‍ പൂ​ര്‍​ത്തീ​ക​രി​ച്ചു. ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ ഉ​ള്‍​പ്പെ​ടേ​ണ്ടി​യി​രു​ന്ന പൊ​ന്‍​കു​ന്നം പു​ന​ലൂ​ര്‍ ഭാ​ഗം വീ​ണ്ടും വൈ​കി.

സ്ഥ​ല​മേ​റ്റെ​ടു​ത്ത് പ​ണം ന​ല്‍​കി ക​ല്ലി​ട്ട പ​ല ഭാ​ഗ​ങ്ങ​ളി​ലും നി​ല​വി​ല്‍ കൈ​യേ​റ്റ​മാ​യി. ഇ​ത് ഒ​ഴി​പ്പി​ച്ചെ​ടു​ത്തെ​ങ്കി​ല്‍ ഇ​നി പ​ണി​ക​ള്‍ ആ​രം​ഭി​ക്കാ​നാ​കൂ. വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് ക​ല്ലി​ട്ട ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ത​ര നി​ര്‍​മാ​ണ​ങ്ങ​ള്‍​വ​രെ ന​ട​ത്തി​യി​രു​ന്നു. പ​ണം ന​ല്‍​കി​യാ​ണ് സ്ഥ​ല​മേ​റ്റെ​ടു​ത്ത​തെ​ന്ന​തി​നാ​ല്‍ കൈ​യേ​റ്റ​ങ്ങ​ള്‍​ക്കെ​തി​രെ വേ​ഗ​ത്തി​ല്‍ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നാ​കും.‌

ഇ​ന്ന് ഉ​ദ്ഘാ​ട​നം ക​ഴി​യു​ന്ന​തോ​ടെ നി​ര്‍​മാ​ണ ജോ​ലി​ക​ള്‍ ഔ​ദ്യോ​ഗി​ക​മാ​യി ആ​രം​ഭി​ക്കും.കോ​ന്നി മു​ത​ല്‍ പ്ലാ​ച്ചേ​രി വ​രെ​യു​ള്ള ഭാ​ഗ​ത്ത് ചെ​റു​തും വ​ലു​ത​മാ​യി 28 ജം​ഗ്ഷ​നു​ക​ളും ടൗ​ണു​ക​ളും ന​വീ​ക​രി​ക്കേ​ണ്ടി​വ​രും. ടൗ​ണു​ക​ളി​ല്‍ 6.5 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ ന​ട​പ്പാ​ത​യും കൈ​വ​രി​യും സ്ഥാ​പി​ക്കും. ടൗ​ണു​ക​ളി​ല്‍ ബ​സ് ടെ​ര്‍​മി​ന​ല്‍, ബ​സ്‌​ബേ എ​ന്നി​വ​യും ശി​പാ​ര്‍​ശ ചെ​യ്തി​ട്ടു​ണ്ട്.
പാ​ല​ങ്ങ​ള്‍​ക്ക് ന​ട​പ്പാ​ത, പ​ഴ​യ ക​ലു​ങ്കു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണം തു​ട​ങ്ങി​യ​വ​യും പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ന്നു. അ​ച്ച​ന്‍​കോ​വി​ലാ​റി​നു കു​റു​കെ കു​മ്പ​ഴ പാ​ല​ത്തി​നു ന​ട​പ്പാ​ല​മാ​ണ് ശി​പാ​ര്‍​ശ ചെ​യ്തി​ട്ടു​ള്ള​ത്. പ​മ്പാ​ന​ദി​ക്കു കു​റു​കെ റാ​ന്നി​യി​ല്‍ സ​മാ​ന്ത​ര പാ​ലം നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​തി​നാ​ല്‍ നി​ല​വി​ലു​ള്ള പാ​ല​ത്തി​ല്‍ മ​റ്റു ജോ​ലി​ക​ളു​ണ്ടാ​കി​ല്ല.

മ​ണ്ണാ​ര​ക്കു​ള​ഞ്ഞി​ക്കും മൈ​ല​പ്ര​യ്ക്കും മ​ധ്യേ​യു​ള്ള മൂ​ന്ന വ​ള​വു​ക​ള്‍ ഉ​ള്‍​പ്പെ​ടെ 194 വ​ള​വു​ക​ള്‍ പ​ര​മാ​വ​ധി നേ​രെ​യാ​ക്കു​ന്ന​തി​നും പ​ദ്ധ​തി​യു​ണ്ട്. റോ​ഡി​ന്‍റെ ഘ​ട​ന​യി​ല്‍ ത​ന്നെ മാ​റ്റം​വ​രു​ന്ന​തോ​ടെ യാ​ത്രാ​സ​മ​യ​ത്തി​ല്‍ വ​ന്‍​കു​റ​വു​ണ്ടാ​കും.‌