കോ​ട്ടാ​ങ്ങ​ൽ ബാ​ങ്കി​ൽ മു​റ്റ​ത്തെ മു​ല്ല പ​ദ്ധ​തി ‌
Saturday, August 24, 2019 10:14 PM IST
ചു​ങ്ക​പ്പാ​റ: കോ​ട്ടാ​ങ്ങ​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ സ​ഹ​ക​ര​ണ വ​കു​പ്പ് കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ വ​ഴി ന​ട​പ്പാ​ക്കു​ന്ന മു​റ്റ​ത്തേ മു​ല്ല പ​ദ്ധ​തി അ​വ​ലോ​ക​നം ന​ട​ത്തി. കൊ​ള്ള പ​ലി​ശ​ക്കാ​രി​ൽ നി​ന്നും സ​മു​ഹ​ത്തെ ര​ക്ഷി​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി കൊ​ണ്ട് ഉ​ദേ​ശി​ക്കു​ന്ന​ത്.
ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ബാ​ല മോ​ഹ​ന​ൻ നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ബാ​ങ്ക് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​സി ഇ​ല​ഞ്ഞി​പ്പു​റം, എ​ബി​ൻ ബാ​ബു, ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളാ​യ ഒ.​എം.​എ. ഖാ​ൻ, എം.​എ​സ്. ഷാ​ജ​ഹാ​ൻ, ഓ​മ​ന സു​നി​ൽ, ലീ​ലാ​മ്മ ജ​യിം​സ്, അ​സി​സ് തു​ണ്ടു​മു​റി, കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ൺ ജാ​സ്മി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌

‌നാ​ട​ൻ താ​റാ​വ് കു​ഞ്ഞു​ങ്ങ​ൾ ‌

പ​ത്ത​നം​തി​ട്ട: ജി​ല്ലാ ഐ​സി​എ​ആ​ര്‍-​കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം, കാ​ര്‍​ഡി​ല്‍ കു​ട്ട​നാ​ട​ന്‍ താ​റാ​വു​ക​ളു​ടെ വി​ത​ര​ണം നാ​ളെ രാ​വി​ലെ പ​ത്തു മു​ത​ൽ ന​ട​ത്തും. ആ​വ​ശ്യ​മു​ള്ള​വ​ര്‍ ഫാം ​ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ് 0469-2661821 (എ​ക്സ്റ്റ​ന്‍​ഷ​ന്‍ 214). ‌