ബ്ലോ​ക്ക് ത​ല ക​ർ​ഷ​ക സ​ഭ ‌
Saturday, August 24, 2019 10:14 PM IST
ചു​ങ്ക​പ്പാ​റ: കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പി​ന്‍റെ​യും മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കോ​ട്ടാ​ങ്ങ​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും, കോ​ട്ടാ​ങ്ങ​ൽ കൃ​ഷി​ഭ​വ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ബ്ലോ​ക്ക് ത​ല ക​ർ​ഷ​ക സ​ഭ കോ​ട്ടാ​ങ്ങ​ൽ കൃ​ഷി​ഭ​വ​ൻ ഹാ​ളി​ൽ രാ​ജു എ​ബ്ര​ഹാം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​ർ​ഷ​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ കാ​ർ​ഷി​ക സം​ശ​യ​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​നും ക​ർ​ഷ​ക​ർ​ക്കാ​വ​ശ്യ​മാ​യ ജൈ​വ വ​ള​ങ്ങ​ൾ, കീ​ട​നാ​ശി​ക​ൾ, പ​ച്ച​ക്ക​റി​വി​ത്തു​ക​ൾ, കി​ളി​പ്പി​ച്ച പ​ച്ച​ക്ക​റി​ക​ൾ, ഔ​ഷ​ധ സ​സ്യ​ങ്ങ​ൾ അ​ല​ങ്കാ​ര ചെ​ടി​ക​ൾ എ​ന്നി​വ ല​ഭ്യ​മാ​ക്കി ന​ൽ​കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ സൂ​പ്പ​ർ ക്ല​സ്റ്റ​റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി.കാ​ട്ടു​മൃ​ഗ​ശ​ല്യം മൂ​ലം കാ​ർ​ഷി​ക കെ​ടു​തി അ​നു​ഭ​വി​ക്കു​ന്ന നി​ർ​മ്മ​ല​പു​രം മ​ല​യോ​ര മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​രു​ടെ പ​രാ​തി​ക​ൾ യോ​ഗ​ത്തി​ൽ ച​ർ​ച്ചാ വി​ഷ​യ​മാ​യി.
ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ദേ​വ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​ദി​നേ​ശ്, കോ​ട്ടാ​ങ്ങ​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് സ​ലിം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഓ​മ​ന സു​നി​ൽ, ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​ടു​വി​ലേ​മു​റി, കു​ഞ്ഞു​കോ​ശി പോ​ൾ, സ​തീ​ഷ്, കെ. ​ഷി​നി കെ.​പി​ള്ള, മി​നു​സാ​ജ​ൻ, കോ​ട്ടാ​ങ്ങ​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​സി ഇ​ല​ഞ്ഞി​പ്പു​റം, ഷാ​ഹി​ദാ​ബി വി.​റ്റി, എ​ൻ. വി​ജ​യ​ൻ, ജി​ല്ലാ കാ​ർ​ഷി​ക വി​ക​സ​ന സ​മി​തി​യം​ഗം വാ​ള​കം ജോ​ൺ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ സി​ബി റ്റി. ​നീ​ണ്ട​ശേ​രി, ആ​ത്മ പ​ത്ത​നം​തി​ട്ട ഡ​യ​റ​ക്ട​ർ യു. ​ക​വി​ത, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സി​സി പി. ​കു​ര്യ​ൻ, കോ​ട്ടാ​ങ്ങ​ൽ കൃ​ഷി ഓ​ഫീ​സ​ർ വി.​എ​ൻ.​അ​മ്പി​ളി, ക​ല്ലൂ​പ്പാ​റ കൃ​ഷി ഓ​ഫീ​സ​ർ സു​നി​ത ആ​നി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് ഡി​വി​ഷ​നി​ലെ കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ക​ർ​ഷ​ക​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും നേ​തൃ​ത​ത്തി​ൽ ന​ട​പ്പി​ലാ​ക്കേ​ണ്ട കൃ​ഷി​സം​ബ​ന്ധ​വും കാ​ർ​ഷി​ക വി​ള​ക​ൾ കാ​ട്ട മൃ​ഗ​ങ്ങ​ൾ ന​ശി​പ്പി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചം ച​ർ​ച്ച​യും ക്ലാ​സു​ക​ളും സെ​മി​നാ​റും ന​ട​ത്തി.‌