ന​ഗ​ര​മ​ധ്യ​ത്തി​ൽ വൈ​ദ്യു​തി ക​ന്പി പൊ​ട്ടി​വീ​ണു ‌
Saturday, August 24, 2019 10:13 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ന​ഗ​ര​മ​ധ്യ​ത്തി​ൽ വൈ​ദ്യു​തി ക​മ്പി പൊ​ട്ടി വീ​ണു. ത​ല​നാ​രി​ഴ​ക്ക് വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. ടി​കെ റോ​ഡി​ൽ മി​നി സി​വി​ൽ സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള ആ​ന​ന്ദ​ഭ​വ​ൻ ഹോ​ട്ട​ലി​ന് മു​ന്നി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30 നാ​ണ് സം​ഭ​വം.
നേ​ര​ത്തേ​യു​ണ്ടാ​യ ഇ​ടി​വെ​ട്ട​ലി​നെ തു​ട​ർ​ന്ന് ദ്ര​വി​ച്ചി​രു​ന്ന വൈ​ദ്യു​തി​ക​മ്പി റോ​ഡി​ലേ​ക്ക് പൊ​ട്ടി വീ​ഴു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ഇ​തു വ​ഴി പോ​കു​ന്നു​ണ്ടാ​യി​രു​ന്നു. ഭാ​ഗ്യം കൊ​ണ്ട് ആ​രു​ടെ​യും ദേ​ഹ​ത്ത് വൈ​ദ്യു​തി ക​മ്പി വീ​ണി​ല്ല.
ലൈ​ൻ​പൊ​ട്ടി താ​ഴേ​ക്ക് വീ​ണ​പ്പോ​ൾ ലൈ​നു​ക​ൾ ഷോ​ർ​ട്ടാ​യി വൈ​ദ്യു​തി​യും ഇ​ല്ലാ​താ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞ് ഉ​ട​ൻ​ത​ന്നെ വൈ​ദ്യു​തി വ​കു​പ്പ് ജീ​വ​ന​ക്കാ​ർ സ്ഥ​ല​ത്തെ​ത്തി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ച്ചു.
ന​ഗ​ര​ത്തി​ലെ മി​ക്ക വൈ​ദ്യു​തി ലൈ​നു​ക​ളും കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ദ്ര​വി​ച്ച​താ​ണ്. വൈ​ദ്യു​തി പോ​സ്റ്റു​ക​ളും കാ​റ്റ​ടി​ച്ചാ​ൽ ത​ക​ർ​ന്ന് വീ​ഴു​ന്ന നി​ല​യി​ലാ​ണ്.