ഹാ​ബേ​ൽ​ദി​നാ​ഘോ​ഷം സെ​പ്റ്റം​ബ​ർ ഏ​ഴി​ന് തി​രു​വ​ല്ല​യി​ൽ
Saturday, August 24, 2019 10:13 PM IST
തി​രു​വ​ല്ല: കൈ​പ്പ​റ്റ ഹാ​ബേ​ലി​ന്‍റെ 165-ാമ​ത് ജ്ഞാ​ന​സ്നാ​പ​ന വാ​ർ​ഷി​കം ഹാ​ബേ​ൽ ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വ​ല്ല​യി​ൽ ന​ട​ക്കും. ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​ണ് സെ​പ്റ്റം​ബ​ർ ഏ​ഴി​ന് തു​ട​ക്കം കു​റി​ക്കു​ന്ന​തെ​ന്ന് ഫൗ​ണ്ടേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. തി​രു​വ​ല്ല സാ​ൽ​വേ​ഷ​ൻ ആ​ർ​മി ഹാ​ളി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കൂ​ടു​ന്ന യോ​ഗ​ത്തി​ൽ ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
ഡോ.​സാ​മു​വേ​ൽ നെ​ല്ലി​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബി​ഷ​പ് തോ​മ​സ് സാ​മു​വേ​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ചി​കി​ത്സാ സ​ഹാ​യ വി​ത​ര​ണം സാ​ൽ​വേ​ഷ​ൻ ആ​ർ​മി ഡി​വി​ഷ​ൻ ക​മാ​ൻ​ഡ​ർ ഒ.​പി. ജോ​ണ്‍ നി​ർ​വ​ഹി​ക്കും.
ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് സാ​ൽ​വേ​ഷ​ൻ ആ​ർ​മി കോ​ന്പൗ​ണ്ടി​ൽ മു​ൻ എം​എ​ൽ​എ ജോ​സ​ഫ് എം.​പു​തു​ശേ​രി ഹാ​ബേ​ൽ​ദീ​പം തെ​ളി​ക്കും.