അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ​യി​ൽ പ​ങ്കെ​ടു​ത്ത് ആ​യി​ര​ങ്ങ​ൾ
Friday, August 23, 2019 10:24 PM IST
ആ​റ​ന്മു​ള: പ​ള്ളി​യോ​ട ക​ര​ക്കാ​ര്‍​ക്കൊ​പ്പം ഭ​ക്ത​ജ​ന​സ​ഹ​സ്ര​ങ്ങ​ള്‍ അ​ഷ്ട​മി​രോ​ഹി​ണി​യു​ടെ വ​ര​പ്ര​സാ​ദ​മാ​യി അ​ന്ന​ദാ​ന​ത്തി​ല്‍ പ​ങ്കു​കൊ​ണ്ടു. അ​ഷ്ട​മി​രോ​ഹി​ണി​നാ​ളി​ല്‍ പ​ള്ളി​യോ​ട​ത്തി​ലേ​റി ക്ഷേ​ത്ര​ക്ക​ട​വി​ലെ​ത്തി​യ ക​ര​ക്കാ​രും ക​ര​നാ​ഥ​ന്മാ​രും വെ​റ്റി​ല പു​ക​യി​ല സ്വീ​ക​രി​ച്ച് ക്ഷേ​ത്ര​ക്കൊ​ടി​മ​ര​ച്ചു​വ​ട്ടി​ല്‍ ന​യ​മ്പ് സ​മ​ര്‍​പ്പി​ച്ച് വ​ഞ്ചി​പ്പാ​ട്ട് പാ​ടി പാ​ര്‍​ഥ​സാ​ര​ഥി​യെ പ്ര​കീ​ര്‍​ത്തി​ച്ചു.

പാ​ര്‍​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ലെ ഉ​ച്ച​പൂ​ജ പൂ​ര്‍​ത്തി​യാ​ക്കി​യ​തോ​ടെ അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ. ​പ​ദ്മ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ന്‍​എ​സ്എ​സ് പ്ര​സി​ഡ​ന്‍റ് ന​രേ​ന്ദ്ര​നാ​ഥ​ന്‍ നാ​യ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ​ള്ളി​യോ​ട​സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ് ബി. ​കൃ​ഷ്ണ​കു​മാ​ര്‍ കൃ​ഷ്ണ​വേ​ണി, സെ​ക്ര​ട്ട​റി പി.​ആ​ർ. രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

കൊ​ടി​മ​ര​ച്ചു​വ​ട്ടി​ല്‍ തൂ​ശ​നി​ല​യി​ട്ട് സ​ദ്യ​യു​ടെ സ​മ​ർ​പ്പ​ണം ന​ട​ന്നു. തു​ട​ര്‍​ന്ന് ഓ​രോ പ​ള്ളി​യോ​ട​ക​ര​ക​ള്‍​ക്കും നി​ശ്ച​യി​ച്ച പ്ര​ത്യേ​ക ഇ​ട​ങ്ങ​ളി​ല്‍ വ​ള്ള​സ​ദ്യ​ക​ള്‍ വി​ള​മ്പി. വി​ജ​യ​ന്‍ ന​ട​മം​ഗ​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നൂ​റോ​ളം പാ​ച​ക തൊ​ഴി​ലാ​ളി​ക​ളു​ടെ മൂ​ന്ന് ദി​വ​സ​ത്തെ അ​ധ്വാ​ന​മാ​ണ് 300 പ​റ​യോ​ളം വ​രു​ന്ന അ​രി​യു​ടെ ഭ​ക്ഷ​ണം അ​ന്ന​ദാ​ന​ത്തി​നാ​യി ഒ​രു​ക്കി​യ​ത്. ചോ​റി​നൊ​പ്പം ആ​റ​ന്മു​ള​യു​ടെ രു​ചി പ​ക​രു​ന്ന നാ​ല്പ​തോ​ളം വി​ഭ​വ​ങ്ങ​ളാ​ണ് സ​ദ്യ​യ്ക്കാ​യി ഒ​രു​ക്കി​യ​ത്.

നാ​ടി​ന്‍റെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ വ​ള്ള​സ​ദ്യ​യി​ൽ ഭാ​ഗ​ഭാ​ക്കാ​കു​ന്ന​തി​നാ​യി രാ​വി​ലെ മു​ത​ൽ ക്ഷേ​ത്ര​ത്തി​ലേ​ക്കെ​ത്തി​യി​രു​ന്നു. ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ലും സ​മീ​പ​ത്തെ ഊ​ട്ടു​പു​ര​യി​ലും ഓ​ഡി​റ്റോ​റി​യ​ത്തി​ലു​മെ​ല്ലാ​മാ​യി സ​ദ്യ ഒ​രു​ക്കി. ആ​റ​ന്മു​ള: പ​ള്ളി​യോ​ട​ങ്ങ​ള്‍​ക്കു​ള്ള ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ ഗ്രാ​ന്‍റ് തു​ക വ​ർ​ധി​പ്പി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് എ. ​പ​ദ്മ​കു​മാ​ര്‍. അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തി​രു​വോ​ണ​തോ​ണി​ക്ക് അ​ക​മ്പ​ടി വ​രു​ന്ന ഓ​രോ പ​ള്ളി​യോ​ട​ത്തി​നും 5000 രൂ​പ ഗ്രാ​ന്‍റു ന​ല്‍​കു​ന്ന​തു കൂ​ടാ​തെ തി​രു​വോ​ണ​ത്തോ​ണി യാ​ത്ര​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന മ​ങ്ങാ​ട്ട് ഭ​ട്ട​തി​രി​യു​ടെ യാ​ത്ര​ക്ക് 5000 രൂ​പ​യും അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ​ക്ക് 25,000 രൂ​പ​യും ഗ്രാ​ന്‍റാ​യി ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ള്ളി​യോ​ട സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ് ബി. ​കൃ​ഷ്ണ​കു​മാ​ർ കൃ​ഷ്ണ​വേ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ന്‍​എ​സ്എ​സ് പ്ര​സി​ഡ​ന്‍റ് ന​രേ​ന്ദ്ര​നാ​ഥ​ൻ നാ​യ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പി. ​ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ, ജി. ​സു​രേ​ഷ് വെ​ൺ​പാ​ല, വി. ​വി​ശ്വ​നാ​ഥ​പി​ള്ള, സ​ഞ്ജീ​വ് കു​മാ​ർ, എ​ൻ​എ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് സി. ​എ​ൻ. സോ​മ​നാ​ഥ​ൻ നാ​യ​ർ, ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡം​ഗം ഡി. ​അ​നി​ൽ​കു​മാ​ർ. വ​ള്ള​സ​ദ്യ നി​ര്‍​വ​ഹ​ണ സ​മി​തി​യം​ഗ​ങ്ങ​ളാ​യ കെ. ​ഹ​രി​ദാ​സ്, ജ​ഗ​ന്‍​മോ​ഹ​ന്‍​ദാ​സ് , ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ എ​സ്. അ​ജി​ത് കു​മാ​ർ, വി. ​എ​ൻ. ഉ​ണ്ണി, കെ. ​പി. സോ​മ​ൻ, വി. ​കെ. ച​ന്ദ്ര​ൻ, എം. ​അ​യ്യ​പ്പ​ൻ​കു​ട്ടി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഉത്പന്ന ശി​ഷ്ട​ലേ​ലം

ആ​റ​ന്മു​ള: അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ ശി​ഷ്ടം ലേ​ലം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ആ​റ​ന്മു​ള പ​ള്ളി​യോ​ട സേ​വാ​സം​ഘം ഓ​ഫീ​സാ​യ പാ​ഞ്ച​ജ​ന്യ​ത്തി​ല്‍ ന​ട​ക്കും. സ​മൂ​ഹ​വ​ള്ള​സ​ദ്യ​യ്ക്കാ​യി ഉ​പ​യോ​ഗി​ച്ച​തി​ല്‍ നി​ന്ന് മി​ച്ചം വ​രു​ന്ന കാ​ര്‍​ഷി​ക വി​ഭ​വ​ങ്ങ​ളും ശ​ര്‍​ക്ക​ര, അ​രി, പ​ഞ്ച​സാ​ര എ​ന്നി​വ​യും മ​റ്റ് പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും എ​ന്നി​വ​യും ലേ​ല വി​ഭ​വ​ങ്ങ​ളി​ല്‍​പ്പെ​ടും. എ​ല്ലാ ഭ​ക്ത​ര്‍​ക്കും ലേ​ല​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണെ​ന്ന് പ​ള്ളി​യോ​ട സേ​വാ​സം​ഘം സെ​ക്ര​ട്ട​റി പി. ​ആ​ര്‍. രാ​ധാ​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു.