വീ​ഥി​ക​ൾ ആ​ന്പാ​ടി​ക​ളാ​യി ! ഗോ​പി​ക​മാ​രും ഉ​ണ്ണി​ക്ക​ണ്ണ​ന്മാ​രും ക​ഥ പ​റ​ഞ്ഞു, അ​ക​ട​ന്പ​ടി​യാ​യി മ​ഴ​യും
Friday, August 23, 2019 10:24 PM IST
പ​ത്ത​നം​തി​ട്ട: കോ​രി​ച്ചൊ​രി​ഞ്ഞ മ​ഴ​യി​ൽ ക​ഥ പൂ​ർ​ത്തി​യാ​ക്കാ​തെ ഗോ​പി​ക​മാ​രും ഉ​ണ്ണി​ക്ക​ണ്ണ​ന്മാ​രും. ശ്രീ​കൃ​ഷ്ണ​ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു ന​ട​ന്ന ശോ​ഭാ​യാ​ത്ര​ക​ളി​ൽ കു​ട്ടി​ക​ൾ ശ്രീ​കൃ​ഷ്ണ​വേ​ഷ​ത്തി​ലും ഗോ​പി​ക​മാ​രു​മാ​യി പ​ങ്കെ​ടു​ത്തു.

ശോ​ഭാ​യാ​ത്ര​യും ഉ​റി​യ​ടി​യും അ​ട​ക്ക​മു​ള്ള പ​രി​പാ​ടി​ക​ളോടെ ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷം ക്ര​മീ​ക​രി​ച്ചി​രു​ന്നു​വെ​ങ്കി​ലും വൈ​കു​ന്നേ​ര​ത്തോ​ടെ മ​ഴ​യെ​ത്തി​യ​ത് ആ​ഘോ​ഷ​ങ്ങ​ളു​ടെ പ്രൗ​ഢി കെ​ടു​ത്തി. മ​ഴ​യും ന​ന​ഞ്ഞാ​ണ് മ​ഹാ​ശോ​ഭാ​യാ​ത്ര​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്.

ജി​ല്ല​യൊ​ട്ടാ​കെ ബാ​ല​ഗോ​കു​ലം നേ​തൃ​ത്വ​ത്തി​ൽ 120 മ​ഹാ​ശോ​ഭാ​യാ​ത്ര​ക​ളാ​ണ് ന​ട​ന്ന​ത്. 250 ഗോ​പൂ​ജ​ക​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. പ​ത്ത​നം​തി​ട്ട, പ​ന്ത​ളം, കോ​ന്നി, മ​ല​യാ​ല​പ്പു​ഴ, മ​ല്ല​പ്പ​ള്ളി, തി​രു​വ​ല്ല, അ​ടൂ​ർ, ക​ട​ന്പ​നാ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ മ​ഹാ​ശോ​ഭാ​യാ​ത്ര​ക​ൾ ന​ട​ന്നി​രു​ന്നു.

തി​രു​വ​ല്ല​യി​ൽ

തി​രു​വ​ല്ല: ജ​ന്മാ​ഷ്ട​മി​യോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന​ലെ തി​രു​വ​ല്ല താ​ലൂ​ക്കി​ല്‍ മു​പ്പ​തോ​ളം ശോ​ഭാ​യാ​ത്ര​ക​ളാ​ണ് ന​ട​ന്ന​ത്. കൃ​ഷ്ണ​വേ​ഷ​മ​ണി​ഞ്ഞ് നൂ​റു​ക​ണ​ക്കി​ന് ബാ​ല​ന്‍​മാ​രും രാ​ധ​യു​ടെ വേ​ഷം​കെ​ട്ടി ബാ​ലി​ക​മാ​രും ന​ഗ​ര​ഗ്രാ​മ​വീ​ഥി​ക​ളെ ഭ​ക്തി​സാ​ന്ദ്ര​മാ​ക്കി. മു​തി​ര്‍​ന്ന​വ​ര്‍ കൃ​ഷ്ണ​നാ​മ​ങ്ങ​ള്‍ ഉ​രു​വി​ട്ടും ആ​ര്‍​പ്പു​വി​ളി​ച്ചും ശോ​ഭാ​യാ​ത്ര​യ്ക്ക് മി​ഴി​വേ​കി.

ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് തി​രു ഏ​റ​ങ്കാ​വ് ക്ഷേ​ത്ര​ത്തി​ല്‍ മു​ന്‍ ഡി​ജി​പി ജേ​ക്ക​ബ് പു​ന്നൂ​സ് ശോ​ഭാ​യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ശോ​ഭാ​യാ​ത്ര​ക​ള്‍ മ​തി​ല്‍​ഭാ​ഗം മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നും തു​ട​ങ്ങി കാ​വും​ഭാ​ഗം ജം​ഗ്ഷ​നി​ല്‍ സം​ഗ​മി​ച്ചു. തു​ട​ര്‍​ന്ന് മ​ഹാ​ശോ​ഭാ​യാ​ത്ര​യാ​യി കാ​വും​ഭാ​ഗം അ​മ്പി​ളി ജം​ഗ്ഷ​നി​ല്‍​നി​ന്നാ​രം​ഭി​ച്ച് തി​രു​വ​ല്ല ദീ​പാ ജം​ഗ്ഷ​നി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്നു.

മ​ന്നം​ക​ര​ച്ചി​റ ശ്രീ​ശ​ങ്ക​ര, മു​ത്തൂ​ര്‍ ശ്രീ​ഭ​ദ്ര, കു​റ്റ​പ്പു​ഴ ശ്രീ​കൃ​ഷ്ണ എ​ന്നീ ബാ​ല​ഗോ​കു​ല​ങ്ങ​ളി​ലെ ശോ​ഭാ​യാ​ത്ര​ക​ള്‍ മീ​ന്ത​ല​ക്ക​ര ധ​ര്‍​മ​ശാ​സ്താ, കോ​ട്ട​ത്തോ​ട്, ആ​മ​ല്ലൂ​ര്‍ എ​ന്നീ ബാ​ല​ഗോ​കു​ല​ങ്ങ​ളി​ല്‍ നി​ന്നും ആ​രം​ഭി​ച്ച ശോ​ഭാ​യാ​ത്ര​ക​ളോ​ടൊ​പ്പം കൂ​ടി​ച്ചേ​ര്‍​ന്ന് തി​ര​വ​ല്ല ന​ഗ​ര​ത്തെ ആ​മ്പാ​ടി​യാ​ക്കി​മാ​റ്റി​ക്കൊ​ണ്ട് തി​രു​വ​ല്ല ശ്രീ​വ​ല്ല​ഭ ക്ഷേ​ത്ര​ത്തി​ല്‍ സ​മാ​പി​ച്ചു. തു​ട​ര്‍​ന്ന് ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം പ​ന്ത​ളം കൊ​ട്ടാ​രം പ്ര​സി​ഡ​ന്‍റ് മൂ​ലം തി​രു​നാ​ള്‍ പി.​ജി.​ശ​ശി​കു​മാ​ര​വ​ർ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്വാ​ഗ​ത​സം​ഘം പ്ര​സി​ഡ​ന്‍റ് രാ​ധാ​കൃ​ഷ്ണ​ന്‍ വേ​ണാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത്രി​ലോ​ക്‌​നാ​ഥ്, ഗം​ഗ​ക്കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ല്‍ തി​രു​വ​ല്ല സേ​വാ​ഭാ​ര​തി ഗോ​ദാ​നം ന​ട​ത്തി. ശോ​ഭാ​യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ര്‍​ക്കും ശ്രീ​വ​ല്ല​ഭേ​ശ്വ​ര അ​ന്ന​ദാ​ന​സ​മി​തി​യു​ടെ പ്ര​സാ​ദ​വി​ത​ര​ണം ന​ട​ന്നു.

പന്തളത്ത്

പ​ന്ത​ളം: ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ഹി​ന്ദു സം​ഘ​ട​ന​ക​ൾ പ​ന്ത​ള​ത്ത് ജ​ന്മാ​ഷ്ട​മി ആ​ഘോ​ഷി​ച്ചു. മു​ട്ടാ​ർ ശ്രീ​അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ൽ സ്വാ​മി സ​ദ്സ്വ​രൂ​പാ​ന​ന്ദ സ​ര​സ്വ​തി സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും മ​ഹാ​ശോ​ഭാ​യാ​ത്ര​യും ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗോ​കു​ല പ​താ​ക​യും അ​ദ്ദേ​ഹം കൈ​മാ​റി. മ​ഹാ​ശോ​ഭാ​യാ​ത്ര മു​ട്ടാ​ർ അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ൽ നി​ന്നാ​രം​ഭി​ച്ച് ശാ​സ്താം​വ​ട്ടം ശ്രീ​ധ​ർമശാ​സ്താ​ക്ഷേ​ത്ര​ത്തി​ൽ സ​മാ​പി​ ച്ചു.

പ​ന്ത​ളം മ​ണ്ഡ​ല​ത്തി​ലെ മ​ഹാ​ശോ​ഭാ​യാ​ത്ര മെ​ഡി​ക്ക​ൽ മി​ഷ​ൻ ക​വ​ല​യി​ൽ പി.​സി. ജോ​ർ​ജ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എ​ൻ​ഡി​പി യോ​ഗം പ​ന്ത​ളം യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. വാ​സ​വ​ൻ ഗോ​കു​ല​പ​താ​ക കൈ​മാ​റി. സി​നി​മാ താ​രം കൃ​ഷ്ണ​പ്ര​സാ​ദ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

മ​ഹാ​ശോ​ഭാ​യാ​ത്ര തോ​ന്ന​ല്ലൂ​ർ പാ​ട്ടു​പു​ര​ക്കാ​വ് ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ സ​മാ​പി​ച്ചു. കു​ര​മ്പാ​ല​യി​ൽ പു​ത്ത​ൻ​കാ​വി​ൽ​ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ നി​ന്നാ​രം​ഭി​ച്ച മ​ഹാ​ശോ​ഭാ​യാ​ത്ര പെ​രു​മ്പാ​ലൂ​ർ ദേ​വീ​ക്ഷേ​ത്ര​ത്തി​ലും പൂ​ഴി​ക്കാ​ട് ന​ട​ന്ന ശോ​ഭാ​യാ​ത്ര പൂ​ഴി​ക്കാ​ട് ശ്രീ​ധ​ർമശാ​സ്താ​ക്ഷേ​ത്ര​ത്തി​ലും സ​മാ​പി​ച്ചു.

കു​ള​ന​ട​യി​ൽ കൈ​പ്പു​ഴ ശ്രീ​കൃ​ഷ്ണ​സ്വാ​മി​ക്ഷേ​ത്ര​ത്തി​ൽ മ​ഹാ​ശോ​ഭ​യാ​ത്ര വ​നി​താ ക​മ്മീ​ഷ​ൻ മു​ൻ അം​ഗം ഡോ. ​ജെ. പ്ര​മീ​ളാ​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു.