അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​മാ​യി ര​ണ്ടു ടോ​റ​സു​ക​ൾ കൂടി
Sunday, August 18, 2019 10:26 PM IST
പ​ത്ത​നം​തി​ട്ട: 2018ലെ ​മ​ഹാ​പ്ര​ള​യം ത​ക​ർ​ത്ത പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്ന് വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലേ​ക്ക് കാ​രു​ണ്യ​ത്തി​ന്‍റെ പ്ര​വാ​ഹം. ഒ​രു​വ​ർ​ഷം മു​ന്പ് ത​ങ്ങ​ൾ​ക്കു​ണ്ടാ​യ ദു​രി​ത​ത്തി​ൽ ഒ​പ്പം നി​ന്ന​വ​രെ​യും കൈ​പി​ടി​ച്ച​വ​രെ​യും സ​ഹാ​യി​ക്കാ​ൻ ജി​ല്ലാ​ഭ​ര​ണ​കൂ​ട​വും വി​വി​ധ സം​ഘ​ട​ന​ക​ളും മ​ത്സ​രി​ക്കു​ക​യാ​ണ്.പ​ത്ത​നം​തി​ട്ട കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ സ​ഹാ​യം വീ​ണ്ടും മ​ല​ബാ​റി​ലേ​ക്ക് അ​യ​ച്ചു. ജി​ല്ല​യി​ലെ 58 സി​ഡി​എ​സു​ക​ളി​ൽ നി​ന്ന് സ​മാ​ഹ​രി​ച്ച അ​വ​ശ്യ​വ​സ്തു​ക്ക​ൾ നി​റ​ച്ച ര​ണ്ടു ടോ​റ​സ് ലോ​റി​ക​ൾ തി​രു​വ​ല്ല​യി​ൽ നി​ന്നു പു​റ​പ്പെ​ട്ടു. വ​യ​നാ​ട്, നി​ല​ന്പൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​ണ് സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ക. തി​രു​വ​ല്ല കു​ടും​ബ​ശ്രീ വി​ല്ലേ​ജ് സൂ​ക്കി​ൽ ന​ട​ന്ന ച​ട​ങ്ങ് കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​വി​ധു ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.
25 ല​ക്ഷം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളാ​ണ് വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ പ്ര​ള​യ​ത്തി​ന് ഇ​ര​യാ​യാ​വ​ർ​ക്കാ​യി കു​ടും​ബ​ശ്രീ അ​യ​ച്ച​ത്. ഗ്യാ​സ് സ്റ്റൗ, ​ഗ്ലാ​സ്, പ്ലെ​യി​റ്റ് തു​ട​ങ്ങി​യ അ​ടു​ക്ക​ള ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ. കൂ​ടാ​തെ ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ൾ, അ​രി എ​ന്നി​വ​യും ശേ​ഖ​രി​ച്ച് അ​യ​ച്ചു.പ​ന്ത​ള​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്നേ​ഹി​ത ജെ​ൻ​ഡ​ർ ഹെ​ൽ​പ് ഡ​സ്ക്, തി​രു​വ​ല്ല​യി​ലെ വി​ല്ലേ​ജ് സൂ​ക്ക്, ഇ​ല​ന്തൂ​ർ ക​മ്യൂ​ണി​റ്റി ഹാ​ൾ, കോ​ഴ​ഞ്ചേ​രി, റാ​ന്നി പ​ഴ​വ​ങ്ങാ​ടി, വ​ട​ശേ​രി​ക്ക​ര, കോ​ന്നി, അ​ടൂ​ർ സി​ഡി​എ​സ് ഓ​ഫീ​സു​ക​ൾ, പ​റ​ക്കോ​ട് വി ​ഇ പി ​ബ്ലോ​ക്ക് ഓ​ഫീ​സ്, മ​ല​യാ​ല​പു​ഴ അ​മി​നി​റ്റി സെ​ന്‍റ​ർ എ​ന്നി​ങ്ങ​നെ പ​ത്ത് ശേ​ഖ​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് ജി​ല്ലാ മി​ഷ​ൻ സാ​ധ​ന​ങ്ങ​ൾ സ​മാ​ഹ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം 35 ല​ക്ഷം രൂ​പ​യു​ടെ അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ നാ​ല് ടോ​റ​സ് ലോ​റി​ക​ളി​ലാ​യി വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലെ പ്ര​ള​യ​ബാ​ധി​ത​ർ​ക്കാ​യി അ​യ​ച്ചി​രു​ന്നു.
ഇ​തോ​ടൊ​പ്പം സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ജി​ല്ലാ കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ 20 അം​ഗ സം​ഘ​വും പോ​യി​രു​ന്നു.എ​ഡി​എം​സി​മാ​രാ​യ എ. ​മ​ണി​ക​ണ്ഠ​ൻ, കെ.​എ​ച്ച്. സെ​ലീ​ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഡി​പി​എ​മ്മു​മാ​രാ​യ ഷീ​ബ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രാ​യ ഓ​മ​ന, ര​മ​ണി, ആ​ശ സു​ദ​ർ​ശ​ന​ൻ, രാ​ധാ​മ​ണി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.