ടി​ക്ക​റ്റ് വേ​ണ്ട, ബ​ക്ക​റ്റ് പി​രി​വി​ൽ വ​രു​മാ​നം പ്ര​ള​യ​ബാ​ധി​ത​ർ​ക്ക്
Sunday, August 18, 2019 10:26 PM IST
റാ​ന്നി: പ്ര​ള​യ​ക്കെ​ടു​തി​യി​ൽ പെ​ട്ട​വ​രെ സ​ഹാ​യി​ക്കാ​ൻ ഒ​രു ദി​വ​സ​ത്തെ മു​ഴു​വ​ൻ വ​രു​മാ​ന​വും ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കി​യ സ്വ​കാ​ര്യ​ബ​സ് സ​ർ​വീ​സ് ശ്ര​ദ്ധേ​യ​മാ​യി.ഇ​ട​മു​റി - റാ​ന്നി - എ​രു​മേ​ലി - മു​ണ്ട​ക്ക​യം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ’എം​ബ​സി’ ബ​സി​ന്‍റെ വെ​ള്ളി​യാ​ഴ്ച​ത്തെ വ​രു​മാ​ന​മാ​ണ് പ്ര​ള​യ​ബാ​ധി​ത​ർ​ക്കാ​യി മാ​റ്റി​വ​ച്ച​ത്. എ​രു​മേ​ലി സ്വ​ദേ​ശി പ​ന​ച്ചി​യി​ൽ പി.​എ സ​ലീ​മി​ൻ​റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ബ​സ്.
പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് സ​ഹാ​യ​നി​ധി ശേ​ഖ​രി​ക്കാ​ൻ അ​ന്നേ ദി​വ​സം ടി​ക്ക​റ്റ് ഒ​ഴി​വാ​ക്കി ബ​ക്ക​റ്റ് ക​ള​ക്ഷ​ൻ ന​ട​ത്തു​ക​യാ​യി​രു​ന്നു ജീ​വ​ന​ക്കാ​രും ഉ​ട​മ​സ്ഥ​നും. ബ​സി​ന്‍റെ ഉ​ട​മ​സ്ഥ​ൻ സ​ലിം ഒ​രു ദി​വ​സ​ത്തെ വ​രു​മാ​നം പ്ര​ള​യ​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​നാ​യി മാ​റ്റി​വ​യ്ക്കു​ന്ന​താ​യി അ​റി​ഞ്ഞ് ബ​സ് ജീ​വ​ന​ക്കാ​രാ​യ അ​ഷ്റ​ഫും ബി​ജു​വും ത​ങ്ങ​ളു​ടെ ഒ​രു ദി​വ​സ​ത്തെ ശ​ന്പ​ളം സ​ഹാ​യി​നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്തു. ഇ​തോ​ടെ യാ​ത്ര​ക്കാ​രും വി​ദ്യാ​ർ​ഥി​ക​ളും ത​ങ്ങ​ളു​ടെ ക​ഴി​വി​ന​നു​സ​രി​ച്ചു​ള്ള തു​ക​ക​ൾ സം​ഭാ​വ​ന​യാ​യി ന​ൽ​കി. ടി​ക്ക​റ്റി​നു​പ​ക​രം വെ​ള്ളി​യാ​ഴ്ച ബ​ക്ക​റ്റു​മാ​യാ​ണ് ക​ണ്ട​ക്ട​ർ യാ​ത്ര​ക്കാ​രെ സ​മീ​പി​ച്ച​ത്. പ്ര​ള​യ​ബാ​ധി​ത​രെ സ​ഹാ​യി​ക്കു​ന്ന​തി​ൽ യാ​ത്ര​ക്കാ​രു​ടെ സ​ഹ​ക​ര​ണം വ​ലു​താ​യി​രു​ന്നു​വെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം രൂ​പ സ​മാ​ഹ​രി​ക്കാ​ൻ ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ലും കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​വു​മാ​യി എം​ബ​സി ബ​സും ജീ​വ​ന​ക്കാ​രും സ​ജീ​വ​മാ​യു​ണ്ടാ​യി​രു​ന്നു.