ഗു​രു​വ​ന്ദ​നം പ​രി​പാ​ടി ന​ട​ത്തി
Sunday, August 18, 2019 10:24 PM IST
വ​ള്ളി​ക്കോ​ട് കോ​ട്ട​യം: ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ന്‍റെ 106 -ാമ​ത് വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്കൂ​ൾ വി​ക​സ​ന​സ​മി​തി​യു​ടെ​യും പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഗു​രു​വ​ന്ദ​നം പ​രി​പാ​ടി ന​ട​ത്തി. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.എ​സ്എ​സ്ജി ചെ​യ​ർ​മാ​ൻ എ​ൻ. ശേ​ഖ​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൂ​ർ​വ അ​ധ്യാ​പ​ക​രെ പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ പീ​റ്റ​ർ ആ​ദ​രി​ച്ചു. എ​ൽ​എ​സ്എ​സ് സ്കോ​ള​ർ​ഷി​പ്പ് ജേ​താ​ക്ക​ൾ​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​ലി​സ​ബേ​ത്ത് അ​ബു പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി. സി​നി ആ​ർ​ട്ടി​സ്റ്റ് ക​ലാ​ഭ​വ​ൻ പ്ര​ജോ​ദ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജ​യ​ശ്രീ സു​രേ​ഷ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജി. ​പ്ര​മോ​ദ്, സു​ലോ​ച​നാ​ദേ​വി, സ​ജി​താ അ​ജി, പ്ര​ഥ​മാ​ധ്യാ​പി​ക എ​സ്. ശ്രീ​ക​ല, പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ർ. ജ്യോ​തി​ഷ്, ജോ​സ് പ​ന​ച്ച​യ്ക്ക​ൽ, പ്ര​സീ​ദ് ര​ഘു, ഡി. ​രാ​മ​ദാ​സ്, ബി​നോ​യ് കെ. ​ദാ​നി​യേ​ൽ, ബി. ​പ്ര​ശാ​ന്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പെ​യി​ന്‍റിം​ഗ് മ​ത്സ​രം

പ​ത്ത​നം​തി​ട്ട:കേ​ര​ള കൈ​ത്ത​റി വ​സ്ത്ര​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ന്നു മു​ത​ൽ 10 വ​രെ ക്ലാ​സി​ലെ കു​ട്ടി​ക​ൾ​ക്കാ​യി ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24ന് ​രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പെ​യി​ന്‍റിം​ഗ് മ​ത്സ​രം ന​ട​ത്തും. ജി​ല്ലാ​ത​ല​ത്തി​ൽ വി​ജ​യി​ക്കു​ന്ന ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ർ സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം നേ​ടും. താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സ് പ​ത്ത​നം​തി​ട്ട 8848203103, തി​രു​വ​ല്ല 9446675700, അ​ടൂ​ർ9846996421.