82 ക്യാ​ന്പു​ക​ൾ, 8284 ആ​ളു​ക​ൾ
Saturday, August 17, 2019 10:28 PM IST
പ​ത്ത​നം​തി​ട്ട: മ​ഴ മാ​റി​യി​ട്ടും വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​നാ​കാ​ത്ത 2472 കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ജി​ല്ല​യി​ൽ 82 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ. 8284 ആ​ളു​ക​ളെ​യാ​ണ് ഈ ​ക്യാ​ന്പു​ക​ളി​ൽ മാ​റ്റി​പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.എ​റ്റ​വും കൂ​ടു​ത​ൽ ക്യാ​ന്പു​ക​ൾ തി​രു​വ​ല്ല​യി​ലാ​ണ്. 67 ക്യാ​ന്പു​ക​ളി​ലാ​യി 2982 കു​ടും​ബ​ങ്ങ​ളി​ലെ 7550 ആ​ളു​ക​ളാ​ണ് ക്യാ ​ന്പു​ക​ളി​ലു​ള്ള​ത്. മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ൽ നാ​ല് ക്യാ​ന്പു​ക​ളി​ലാ​യി 11 കു​ടും​ബ​ങ്ങ​ളി​ലെ 45 ആ​ളു​ക​ളാ​ണു​ള്ള​ത്.

കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കി​ൽ ആ​റ് ക്യാ​ന്പു​ക​ളി​ൽ 98 കു​ടും​ബ​ങ്ങ​ളി​ലെ 356 ആ​ളു​ക​ളെ മാ​റ്റി പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. അ​ടൂ​രി​ൽ അ​ഞ്ച് ക്യാ​ന്പു​ക​ളി​ലാ​യി 140 കു​ടും​ബ​ങ്ങ​ളി​ലെ 333 ആ​ളു​ക​ളാ​ണു​ള്ള​ത്.