കോ​ന്നി​യി​ലെ റ​ദ്ദാ​ക്കി​യ പ​ട്ട​യം പു​നഃ​സ്ഥാ​പി​ക്കാ​ൻ തി​ര​ക്കി​ട്ട ശ്ര​മം
Friday, August 16, 2019 10:27 PM IST
കോന്നി: കോ​ന്നി​യി​ലെ റ​ദ്ദാ​ക്കി​യ പ​ട്ട​യം പു​നഃ​സ്ഥാ​പി​ക്കാ​ൻ തി​ര​ക്കി​ട്ട ശ്ര​മ​വു​മാ​യി റ​വ​ന്യു​വ​കു​പ്പ്. ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു പ​ട്ട​യം ന​ൽ​കു​ക​യും ഇ​പ്പോ​ഴ​ത്തെ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ഇ​തു റ​ദ്ദാ​ക്കു​ക​യും ചെ​യ്ത ഭൂ​മി​ക്കാ​ണ് വീ​ണ്ടും പ​ട്ട​യം ന​ല്കാ​ൻ നീ​ക്കം ന​ട​ക്കു​ന്ന​ത്.
നേ​ര​ത്തെ പ​ട്ട​യം ല​ഭി​ച്ച ഭൂ​മി വ​ന​ഭൂ​മി​യാ​ണെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​ൽ​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ പ​ട്ട​യ​ങ്ങ​ൾ റ​ദ്ദാ​ക്കി​യ​ത്.
കൈ​വ​ശ​ക​ർ​ഷ​ക​രു​ടേ​ത​ട​ക്കം 1843 പ​ട്ട​യ​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്. ഇ​തേ ഭൂ​മി വീ​ണ്ടും സ​ർ​വേ ചെ​യ്യാ​നാ​ണ് നീ​ക്കം.
ഇ​തി​നാ​വ​ശ്യ​മാ​യ സ​ർ​വേ, ഫീ​ൽ​ഡ് ജോ​ലി​ക​ൾ​ക്കാ​യി കോ​ന്നി താ​ലൂ​ക്ക് ത​ല​ത്തി​ല്‍ പ​ന്ത്ര​ണ്ട് ടീ​മു​ക​ള്‍ രൂ​പീ​ക​രി​ച്ച് ഉ​ത്ത​ര​വാ​യി. കോ​ന്നി​താ​ലൂ​ക്കി​ലെ മ​ല​യോ​ര​ക​ര്‍​ഷ​ക​ര്‍​ക്ക് പ​ട്ട​യം ന​ല്‍​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​നും കോ​ന്നി​ത​ഹ​സീ​ല്‍​ദാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി.
ത​ഹ​സീ​ല്‍​ദാ​രെ സ​ഹാ​യി​ക്കാ​ന്‍ കോ​ന്നി​താ​ലൂ​ക്ക് ഓ​ഫീ​സി​ലെ നാ​ല് ഡ​പ്യൂ​ട്ടി ത​ഹ​സീ​ല്‍​ദാ​ര​ന്മാ​രെ​യും നി​യോ​ഗി​ച്ചു.കോ​ന്നി​ത​ഹ​സീ​ല്‍​ദാ​രു​ടെ​മേ​ല്‍​നോ​ട്ട​ത്തി​ല്‍ സ​ര്‍​വേ, സ​ർ​വേ ജോ​ലി​ക​ള്‍ ചെ​യ്യു​ന്ന​തി​നാ​യി 12ടീ​മു​ക​ള്‍ രൂ​പീ​ക​രി​ക്കു​ന്ന​തി​ന് ഹെ​ഡ് സ​ർ​വേ​യ​ർ​മാ​ർ, ര​ണ്ടാം ഗ്രേ​ഡ് സ​ർ​വേ​യ​ർ​മാ​ർഹെ​ഡ്ക്ലാ​ർ​ക്ക്, റ​വ​ന്യു ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ‌, സ്പെ​ഷ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ, സീ​നി​യ​ർ ക്ലാ​ർ​ക്ക്, വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റ്, ക്ലാ​ർ​ക്ക്, വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റ്, ചെ​യി​ൻ​മാ​ൻ, ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് എ​ന്നി​വ​ട​ക്കം 48 ജീ​വ​ന​ക്കാ​രെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.
1977ജ​നു​വ​രി ഒ​ന്നി​നു മു​മ്പ് വ​ന​ഭൂ​മി​കൈ​വ​ശം​വ​ച്ചു​വ​രു​ന്ന​വ​ര്‍​ക്ക് പ​ട്ട​യം അ​നു​വ​ദി​ക്കു​ന്ന​തി​നാ​ണ് സ​ര്‍​വേ​ന​ട​ത്തു​ന്ന​ത്.​വ​നം​വ​കു​പ്പു​മാ​യി ന​ട​ത്തി​യ​ സം​യു​ക്ത​പ​രി​ശോ​ധ​ന​യി​ല്‍ 1970.04ഹെ​ക്ട​ര്‍ ഭൂ​മി​യു​ടെ വി​വ​ര​ങ്ങ​ള്‍ കേ​ന്ദ്രാ​നു​മ​തി ല​ഭി​ക്കു​ന്ന​തി​നാ​യി ഓ​ണ്‍​ലൈ​ന്‍ മു​ഖാ​ന്തി​രം നി​ർ​ദേ​ശം സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും കേ​ന്ദ്രാ​നു​മ​തി ല​ഭി​ച്ചാ​ലു​ട​ന്‍ കോ​ന്നി​താ​ലൂ​ക്കി​ലെ മ​ല​യോ​ര​ക​ര്‍​ഷ​ക​ര്‍​ക്ക് പ​ട്ട​യം ന​ല്‍​കു​ന്ന​തി​നു​മാ​ണ് ഭൂ​മി​യു​ടെ സ​ര്‍​വേ​ഫീ​ല്‍​ഡ് ജോ​ലി​ക​ള്‍ ന​ട​ത്തു​ന്ന​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്.
എ​ന്നാ​ല്‍ ഇ​തേ​ഭൂ​മി​ക്ക് ക​ഴി​ഞ്ഞ യു​ഡി​എ​ഫ്‌​സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച് പ​ട്ട​യ​ങ്ങ​ള്‍ പി​ണ​റാ​യി​സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ഉ​ട​നെ റ​ദ്ദാ​ക്കി​യി​രു​ന്നു.
സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​ന്നെ വ​ന​ഭൂ​മി​യെ​ന്നു റി​പ്പോ​ർ​ട്ട് ചെ​യ്ത സ്ഥ​ല​ത്തി​ന് പ​ട്ട​യം ന​ൽ​കാ​ൻ കേ​ന്ദ്രാ​നു​മ​തി ഇ​നി ല​ഭി​ക്കു​മോ​യെ​ന്ന​ത​ട​ക്ക​മു​ള്ള സം​ശ​യ​ങ്ങ​ൾ ബാ​ക്കി​യാ​ണ്.
1977നു ​മു​മ്പ് കൈ​വ​ശാ​വ​കാ​ശം സ്ഥാ​പി​ച്ചി​ട്ടു​ള്ള ഭൂ​മി​ക്കു ചി​റ്റാ​ര്‍, സീ​ത​ത്തോ​ട്. ത​ണ്ണി​ത്തോ​ട്, കോ​ന്നി - താ​ഴം, അ​രു​വാ​പ്പു​ലം, ക​ല​ഞ്ഞൂ​ര്‍ വി​ല്ലേ​ജു​ക​ളി​ലാ​യി ന​ല്‍​കി​യ പ​ട്ട​യ​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.
ക​ർ​ഷ​ക​രും ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബ​ങ്ങ​ൾ നാ​ളു​ക​ളാ​യി ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ൾ​ക്കു പ​രി​ഹാ​ര​മാ​യി ല​ഭി​ച്ച പ​ട്ട​യ​ങ്ങ​ളാ​ണ് റ​ദ്ദാ​ക്ക​പ്പെ​ട്ട​ത്.
വ​ർ​ഷ​ങ്ങ​ളാ​യി ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ഭൂ​മി​യു​ടെ പ​ട്ട​യം വ​രെ റ​ദ്ദാ​ക്കി​യ​വ​യി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു. ന​ല്‌​കി​യ പ​ട്ട​യം റ​ദ്ദാ​ക്കി​യ ന​ട​പ​ടി എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ​തി​രെ ജ​ന​രോ​ക്ഷം ഉ​യ​രാ​ൻ കാ​ര​ണ​മാ​യി.
എ​ന്നാ​ൽ യു​ഡി​എ​ഫ് ന​ൽ​കി​യ​ത് വ്യാ​ജ​പ​ട്ട​യ​മാ​ണെ​ന്നും ത​ങ്ങ​ൾ യ​ഥാ​ർ​ഥ പ​ട്ട​യം ന​ൽ​കു​മെ​ന്നു​മാ​യി​രു​ന്നു എ​ൽ​ഡി​എ​ഫി​ന്‍റെ അ​വ​കാ​ശ​വാ​ദം.
കോ​ന്നി​യി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സ​മാ​ഗ​ത​മാ​യി​രി​ക്കേ ഇ​പ്പോ​ൾ പ​ട്ട​യം വി​ത​ര​ണ ന​ട​പ​ടി​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ​തി​നു പി​ന്നി​ൽ രാ​ഷ്ട്രീ​യ ല​ക്ഷ്യ​മാ​ണെ ​ന്ന ആ​രോ​പ​ണ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.