സ്കൂ​ളി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ ആ​ക്ര​മ​ണം
Friday, August 16, 2019 10:27 PM IST
പ​ത്ത​നം​തി​ട്ട: മ​ഞ്ഞി​നി​ക്ക​ര മാ​ർ ഏ​ലി​യാ​സ് യു​പി സ്കൂ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ജ​നാ​ല​യി​ലൂ​ടെ ക്ലാ​സ് മു​റി​യി​ലേ​ക്ക് തീ ​ക​ത്തി​ച്ചി​ട്ടു​ക​യും പു​റ​ത്ത് ഒ​ട്ടി​ച്ചി​രു​ന്ന ചാ​ർ​ട്ടു​ക​ളും കു​ട്ടി​ക​ളു​ടെ കൃ​ഷി​ത്തോ​ട്ട​വും ചെ​ടി​ച്ച​ട്ടി​ക​ളും ത​ല്ലി​ത്ത​ക​ർ​ക്കും​ക​യും ചെ​യ്തു. പ​രാ​തി​യെ തു​ട​ർ​ന്ന് ഇ​ല​വും​തി​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്ന് എ​സ്ഐ യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. സ്കൂ​ളി​ന് നേ​രെ​യു​ണ്ടാ​യ അ​തി​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് പി​റ്റി​എ പ്ര​സി​ഡ​ന്‍റ്് സൂ​സ​മ്മ ടി​ജു വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ അ​ടി​യ​ന്തി​ര യോ​ഗ​ത്തി​ൽ ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ.​ഏ​ലി​യാ​സ് ജോ​ർ​ജ്, ഹെ​ഡ്മി​സ്ട്ര​സ് ലി​ല്ലി​ക്കു​ട്ടി, തു​ന്പ​മ​ണ്‍ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ.​എ​ബി സ്റ്റീ​ഫ​ൻ, ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജോ​ണ്‍ തോ​മ​സ്, സാ​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.