ആ​റ​ന്മു​ള​യി​ലെ മ​ൺ​പു​റ്റു​ക​ൾ നീ​ക്കം ചെ​യ്യ​ണം; കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ധ​ർ​ണ ന​ട​ത്തി
Thursday, July 18, 2019 11:19 PM IST
ആ​റ​ന്മു​ള: ആ​റ​ന്മു​ള ഉ​ത്ര​ട്ടാ​തി ജ​ലോ​ത്സ​വ​ത്തി​നു ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന മ​ൺ​പു​റ്റു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​ഉ​ന്ന​ത അ​ധി​കാ​ര സ​മി​തി​യം​ഗം ജോ​സ​ഫ് എം. ​പു​തു​ശേ​രി. മ​ൺ​പു​റ്റു​ക​ൾ നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ആ​റ​ന്മു​ള പ​മ്പാ ന​ദി ക​ര​യി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്‌ - എം ​സം​സ്കാ​ര​വേ​ദി ജി​ല്ലാ ക​മ്മി​റ്റി​യും ആ​റ​ന്മു​ള നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സം​സ്കാ​ര​വേ​ദി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ഡോ. ​വ​ർ​ഗീ​സ് പേ​ര​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള കോ​ൺ​ഗ്ര​സ്‌ - എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. എം. ​രാ​ജു, സെ​ക്ര​ട്ട​റി ജോ​ർ​ജ് എ​ബ്ര​ഹാം, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ തോ​മ​സ്‌ മാ​ത്യു ഇ​ട​യാ​റ​ന്മു​ള, ആ​ലി​ച്ച​ൻ ആ​റൊ​ന്നി​ൽ, ഷാ​ജി തെ​ക്ക​റ്റി​ൽ, മ​നോ​ജ്‌ മാ​ത്യു, രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, ഡോ. ​അ​ല​ക്സ്‌ മാ​ത്യു, എ. ​പി. സൈ​മ​ൺ, റി​ന്‍റോ തോ​പ്പി​ൽ, ത​മ്പു പാ​നൂ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.