വ​രു​ന്നു, മ​ഹാ​പ്ര​ള​യ​ത്തി​ന് ഒ​രാ​ണ്ട്, പു​ന​ർ​നി​ർ​മി​തി വി​ല​യി​രു​ത്തി സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ; പു​ന​ർ​നി​ർ​മി​ച്ച് 615 വീ​ടു​ക​ൾ, 63.25 കോ​ടി ചെ​ല​വ​ഴി​ച്ചു
Thursday, July 18, 2019 11:19 PM IST
പ​ത്ത​നം​തി​ട്ട: 2018 ഓ​ഗ​സ്റ്റി​ലെ മ​ഹാ​പ്ര​ള​യ​ത്തി​ന്‍റെ ന​ഷ്ടം വി​ല​യി​രു​ത്തി പു​ന​ർ​നി​ർ​മി​തി​യു​ടെ പു​രോ​ഗ​തി ക​ണ​ക്കാ​ക്കാ​നു​ള്ള തി​ര​ക്കി​ലാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം. സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം ജി​ല്ലാ​ത​ല​ത്തി​ൽ ജ​ന​കീ​യം ഈ ​അ​തി​ജീ​വ​നം പ​ദ്ധ​തി​യി​ലൂ​ടെ പ്ര​ള​യ​ബാ​ധി​ത​ർ​ക്കാ​യി ചെ​യ്ത കാ​ര്യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം.‌
2019 ജ​നു​വ​രി 31 വ​രെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ല​ഭി​ച്ച അ​പേ​ക്ഷ​ക​ള്‍ പ​രി​ശോ​ധി​ച്ച​തു പ്ര​കാ​രം ജി​ല്ല​യി​ല്‍ പ്ര​ള​യ​ത്തി​ല്‍ 615 വീ​ടു​ക​ളി​ല്‍ പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നി​രു​ന്നു. സ​ര്‍​ക്കാ​ര്‍ നേ​രി​ട്ടും സ്പോ​ണ്‍​സ​ര്‍​ഷി​പ്പി​ലൂ​ടെ​യും ഇ​തി​ല്‍ 327 വീ​ടു​ക​ളു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി. ബാ​ക്കി വീ​ടു​ക​ള്‍ നി​ര്‍​മാ​ണ​ത്തി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി പു​രോ​ഗ​മി​ച്ചു വ​രി​ക​യാ​ണ്. ഇ​തി​ല്‍ റൂ​ഫ് ലെ​വ​ല്‍ വ​രെ 77 വീ​ടു​ക​ളും ലി​ന്‍റ​ല്‍ ലെ​വ​ല്‍ വ​രെ 125 വീ​ടു​ക​ളും ബേ​സ്‌​മെ​ന്‍റ് വ​രെ 69 വീ​ടു​ക​ളും പൂ​ര്‍​ത്തീ​ക​രി​ച്ചു.
15 മു​ത​ല്‍ 75 ശ​ത​മാ​നം വ​രെ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്ന 18372 വീ​ടു​ക​ളു​ടെ അ​പേ​ക്ഷ​ക​ളാ​ണ് ജ​നു​വ​രി 31 വ​രെ ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ല​ഭി​ച്ച​ത്. ഇ​തി​ല്‍ 18372 പേ​ര്‍​ക്കും ദു​രി​താ​ശ്വാ​സ സ​ഹാ​യം ന​ല്‍​കി.ജി​ല്ല​യി​ല്‍ വീ​ടു​ക​ളു​ടെ പു​ന​ര്‍ നി​ര്‍​മാ​ണ​ത്തി​നു മാ​ത്രം ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്കു ന​ല്‍​കി​യ​ത് 63.25 കോ​ടി രൂ​പ​യാ​ണ്. മാ​ര്‍​ച്ച് 31 വ​രെ ര​ണ്ടാം ഘ​ട്ട അ​പ്പീ​ല്‍ സ്വീ​ക​രി​ച്ച​തി​ല്‍ 2443 അ​പ്പീ​ലു​ക​ളാ​ണ് അം​ഗീ​ക​രി​ച്ച​ത്. സ​ബ് ക​ള​ക്ട​ര്‍ ത​ഹ​സീ​ൽ​ദാ​ര്‍ ത​ല​ത്തി​ല്‍ ന​ട​ത്തി​യ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ 38 വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്ന​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ഭാ​ഗി​ക​മാ​യി നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച 2405 പേ​ര്‍​ക്കു​ള്ള ദു​രി​താ​ശ്വാ​സ സ​ഹാ​യം കൊ​ടു​ത്തു തു​ട​ങ്ങി​യി​ട്ടു​ണ്ട്. ജൂ​ണ്‍ 30 വ​രെ ഉ​ള്ള മൂ​ന്നാം​ഘ​ട്ട അ​പ്പീ​ല്‍ സ്വീ​ക​രി​ച്ച​തി​ല്‍ 9071 അ​പേ​ക്ഷ​ക​ളാ​ണ് ല​ഭി​ച്ച​ത്. ഇ​ത് യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ സ​ബ് ക​ള​ക്ട​ര്‍, ആ​ര്‍​ഡി​ഒ, ത​ഹ​സീ​ല്‍​ദാ​ര്‍ ത​ല​ത്തി​ല്‍ നേ​രി​ട്ട് പ​രി​ശോ​ധ​ന ന​ട​ത്തി വ​രി​ക​യാ​ണ്. പ്ര​ള​യ​ത്തി​ല്‍ വീ​ടു​ക​ള്‍​ക്കു​ണ്ടാ​യ നാ​ശ​ന​ഷ്ടം നി​ക​ത്തു​ന്ന​തി​ന് പു​തു​താ​യി ല​ഭി​ച്ച അ​പ്പീ​ലു​ക​ളി​ല്‍ ഉ​ട​ന്‍ ത​ന്നെ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി ന​ട​പ​ടി കൈ​ക്കൊ​ള്ളും.

10,000 രൂ​പ അ​ടി​യ​ന്ത​ര​സ​ഹാ​യം ന​ൽ​കി​യ​ത് 51808 പേ​ർ​ക്ക്

ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ല്‍ 543 ക്യാ​മ്പു​ക​ളാ​ണ് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ഇ​തി​നു മാ​ത്ര​മാ​യി തു​റ​ന്ന​ത്. 35539 കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്ന് 133074 പേ​ര്‍ ക്യാ​മ്പു​ക​ളി​ല്‍ താ​മ​സി​ച്ചു. പ്ര​ള​യ​ത്തി​ല്‍ വീ​ടി​നു​ള്ളി​ല്‍ വെ​ള്ളം ക​യ​റി​യ​തും മ​ണ്ണി​ടി​ച്ചി​ലി​ലും ഉ​രു​ള്‍​പൊ​ട്ട​ലി​ലു​മാ​യി നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച 51808 പേ​ര്‍​ക്ക് 10000 രൂ​പ​യു​ടെ അ​ടി​യ​ന്ത​ര സ​ഹാ​യം ന​ല്‍​കി. ഇ​തി​നാ​യി 51.8 കോ​ടി രൂ​പ ചെ​ല​വാ​യി.
58595 പേ​ര്‍​ക്ക് 22 ഇ​നം കി​റ്റും സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന 23576 പേ​ര്‍​ക്ക് 500 രൂ​പ​യു​ടെ കി​റ്റും മൂ​ന്ന് മാ​സം വി​ത​ര​ണം ചെ​യ്തു. 61390 വീ​ടു​ക​ളും 38547 കി​ണ​റു​ക​ളും വൃ​ത്തി​യാ​ക്കി.195898 കി​ലോ​ഗ്രാം അ​ജൈ​വ മാ​ലി​ന്യം നി​ര്‍​മാ​ര്‍​ജ​നം ചെ​യ്തു. 72297 പ​ക്ഷി - മൃ​ഗാ​ദി​ക​ളു​ടെ ശ​വ​ശ​രീ​ര​ങ്ങ​ള്‍ മ​റ​വു ചെ​യ്തു.പ്ര​ള​യ​ത്തി​ല്‍ 2836.8 ഹെ​ക്ട​ര്‍ കൃ​ഷി​യാ​ണ് ന​ശി​ച്ച​ത്. 11133 ക​ര്‍​ഷ​ക​ര്‍​ക്ക് ദു​രി​താ​ശ്വാ​സ സ​ഹാ​യം ന​ല്‍​കി. 478 പേ​ര്‍​ക്ക് വി​ള ഇ​ൻ​ഷ്വ​റ​ന്‍​സ് ന​ല്‍​കി.
ചെ​ളി നീ​ക്കം ചെ​യ്യാ​ന്‍ വേ​ണ്ടി 4402 പേ​ര്‍​ക്ക് സ​ഹാ​യം ന​ല്‍​കി. 3710 പേ​ര്‍​ക്ക് നെ​ല്‍​വി​ത്ത് വി​ത​ര​ണം ചെ​യ്തു. 5035 പേ​ര്‍​ക്ക് മ​ണ്ണ് സം​ര​ക്ഷ​ണ സ​ഹാ​യം ന​ല്‍​കി. ഹോ​ര്‍​ട്ടി​ക്ക​ള്‍​ച്ച​ര്‍ പ്ര​ള​യ സ്‌​പെ​ഷ​ല്‍ പാ​ക്കേ​ജ് 10684 പേ​ര്‍​ക്ക് ല​ഭ്യ​മാ​ക്കി. കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ പു​ന​രു​ജീ​വ​ന​ത്തി​നാ​യി ജി​ല്ല​യി​ല്‍ 6.55 കോ​ടി രൂ​പ ചെ​ല​വാ​യി.മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന് ജി​ല്ല​യി​ല്‍ 22.6 കോ​ടി രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ് സം​ഭ​വി​ച്ച​ത്.
4587 ക​ന്നു​കാ​ലി ക​ര്‍​ഷ​ക​ര്‍​ക്ക് ദു​രി​താ​ശ്വാ​സ സ​ഹാ​യം ല​ഭ്യ​മാ​യി. 253 ആ​ടു​ക​ളെ വി​ത​ര​ണം ചെ​യ്തു. 141.38 മെ​ട്രി​ക് ട​ണ്‍ കാ​ലി​ത്തീ​റ്റ വി​ത​ര​ണം ചെ​യ്തു.വൈ​ദ്യു​തി രം​ഗ​ത്ത് 47.4 കോ​ടി​യു​ടെ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു. 82656 വൈ​ദ്യു​തി ക​ണ​ക്ഷ​ന്‍ പു​നഃ​സ്ഥാ​പി​ച്ചു. ഇ​തി​നാ​യി 14.46 കോ​ടി രൂ​പ ചെ​ല​വാ​യി.
228 ട്രാ​ന്‍​ഫോ​ര്‍​മ​റു​ക​ള്‍ പു​ന:​സ്ഥാ​പി​ക്കാ​ന്‍ 6.27 കോ​ടി രൂ​പ ചെ​ല​വാ​യി. 352 പു​ന:​സ്ഥാ​പി​ക്കാ​ന്‍ 1.38 കോ​ടി രൂ​പ ചി​ല​വാ​യി. 507 കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ വൈ​ദ്യു​തി ക​മ്പി പു​നഃ​സ്ഥാ​പി​ക്കാ​നാ​യി 18.61 കോ​ടി രൂ​പ ചെ​ല​വാ​യി.
പ്ര​ള​യ​ത്തി​ല്‍ ജി​ല്ല​യി​ലെ ഭൂ​രി​ഭാ​ഗം റോ​ഡു​ക​ളും താ​റു​മാ​റാ​യി​രു​ന്നു. 426 കോ​ടി​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​ത്. 880.97 കി​ലോ​മീ​റ്റ​ര്‍ റോ​ഡു​ക​ളും മൂ​ന്നു പാ​ല​ങ്ങ​ളു​മാ​ണ് പു​ന​ര്‍​നി​ര്‍​മി​ച്ച​ത്. ഇ​തി​നാ​യി 91.02 കോ​ടി രൂ​പ ചെ​ല​വാ​യി.ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ 3.07 കോ​ടി രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി. 10 ആ​ശു​പ​ത്രി​ക​ള്‍ പു​ന​രു​ദ്ധാ​ര​ണം ചെ​യ്ത വ​ക​യി​ല്‍74 ല​ക്ഷം രൂ​പ ചെ​ല​വാ​യി. ശാ​രീ​രി​ക പ​രി​മി​തി നേ​രി​ടു​ന്ന 99 പേ​ര്‍​ക്ക് വീ​ല്‍ ചെ​യ​ര്‍, ഹി​യ​റിം​ഗ് എ​യ്ഡ്സ്, ക​ണ്ണ​ട​ക​ള്‍ എ​ന്നി​വ വി​ത​ര​ണം ചെ​യ്തു. പ്ര​ള​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ന​സി​ക അ​സ്വ​സ്ഥ​ത​ക​ള്‍ നേ​രി​ട്ട 9822 പേ​ര്‍​ക്ക് കൗ​ണ്‍​സി​ലിം​ഗ് ന​ട​ത്തി. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ പ്ര​ള​യ​ത്തി​ല്‍ ത​ക​ര്‍​ന്ന 59 സ്‌​കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ളും 159 അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ങ്ങ​ളും ന​ന്നാ​ക്കി. ഇ​തി​നാ​യി 10.63 ല​ക്ഷം രൂ​പ ചെ​ല​വാ​യി. 3856 കു​ട്ടി​ക​ള്‍​ക്ക് പ​ഠ​ന​സാ​മ​ഗ്രി​ക​ള്‍ വി​ത​ര​ണം ചെ​യ്തു.