വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ല്‍ നി​ന്നും കൃ​ഷി സം​ര​ക്ഷി​ക്കാ​ന്‍ സ്ഥി​രം വേ​ലി നി​ര്‍​മ്മി​ക്ക​ണ​മെ​ന്ന്
Thursday, July 18, 2019 11:17 PM IST
റാ​ന്നി: വ​ന്യ​മൃ​ഗ​ങ്ങ​ളി​ൽ നി​ന്നും കൃ​ഷി​ക്കാ​രെ സം​ര​ക്ഷി​ക്കാ​ൻ കാ​ട്ടു​മൃ​ഗ​ങ്ങ​ളെ കൊ​ന്നൊ​ടു​ക്കു​ക​യ​ല്ല, കൃ​ഷി​സ്ഥ​ല​ങ്ങ​ളി​ൽ കാ​ട്ടു​മൃ​ഗ​ങ്ങ​ൾ ക​യ​റാ​തി​രി​ക്കാ​ൻ സ്ഥി​രം​വേ​ലി​ക​ൾ ഉ​ണ്ടാ​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ്‌ ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എ​ക്സ് എം​പി. മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വി​ഷ​യം കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രാ​ൻ 19ന് ​സെ​ക്ര​ട്ട​റി​യേ​റ്റി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. റാ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പാ​ർ​ട്ടി അം​ഗ​ത്വ വി​ത​ര​ണ ഉ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു.
യോ​ഗ​ത്തി​ൽ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് തോ​മ​സ് താ​മ​ര​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി തോ​മ​സ് കു​ന്ന​പ്പ​ള്ളി, ഏ​ബ്ര​ഹാം കു​ള​മ​ട, തോ​മ​സ് പു​ല്ല​മ്പ​ള്ളി, കെ.​ആ​ർ. പ്ര​കാ​ശ്, മ​ട​ന്ത​മ​ൺ തോ​മ​സ്, ര​ഞ്ജി​ത്ത് കോ​ളാ​ശേ​രി​ൽ, റ്റോ​ബി തോ​ണി​ക്ക​ട​വി​ൽ, എം.​എ​സ്‌. ചാ​ക്കോ, എ. ​മാ​ത്യു, സ​ലിം ,ബാ​ബു തേ​ക്കാ​ട്ടി​ൽ, തോ​മ​സ് മാ​ത്യൂ പു​ത്തൂ​ർ, ദാ​നി​യേ​ൽ വ​ട​ശേ​രി​ക്ക​ര, ബാ​ബു കു​ള​മ​ട, ര​ജി​പ​ഴൂ​ർ, ബാ​ബു തു​ണ്ടി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.