കു​ണ്ടും കു​ഴി​യു​മാ​യി മ​ല്ല​പ്പ​ള്ളി - പു​ല്ലാ​ട് റോ​ഡ്
Thursday, July 18, 2019 11:17 PM IST
വെണ്ണിക്കുളം: കോ​ട്ട​യം - കോ​ഴ​ഞ്ചേ​രി പാ​ത​യി​ൽ പു​ല്ലാ​ട് മു​ത​ൽ മ​ല്ല​പ്പ​ള്ളി വ​രെ​യു​ള്ള ഭാ​ഗ​ത്തു യാ​ത്ര ദു​ഷ്ക​ര​മാ​യി. കു​ണ്ടും കു​ഴി​യു​മാ​യി മാ​റി​യ ജ​ല​അ​ഥോ​റി​റ്റി പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്ക​ൽ കൂ​ടി തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് റോ​ഡ് ത​ക​ർ​ച്ച പൂ​ർ​ണ​മാ​യ​ത്.

കെ​എ​സ്ടി​പി​യു​ടെ പു​ന​ർ​നി​ർ​മാ​ണ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന റോ​ഡി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ ത​ട​സ​പ്പെ​ടു​ക​യാ​യി​രു​ന്നു. പു​ല്ലാ​ട് മു​ത​ൽ മ​ല്ല​പ്പ​ള്ളി വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ൾ ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യി. അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്ന ഈ ​റോ​ഡി​ൽ പു​ന​ർ​നി​ർ​മാ​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ ഒ​ച്ചി​ഴ​യും വേ​ഗ​ത്തി​ലാ​ണ്. ജ​ല​അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് ലൈനി​ന്‍റെ പ​ണി ക​ഴി​ഞ്ഞ​തോ​ടെ പ​ല​യി​ട​ങ്ങ​ളി​ലും വ​ലി​യ കു​ഴി​ക​ളാ​ണ് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

കെ​എ​സ്ആ​ർ​ടി​സി സ്വ​കാ​ര്യ ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തി​ലെ പോ​കു​ന്ന​ത്. അ​ധി​കൃ​ത​രു​ടെ അ​ലം​ഭാ​വ​മാ​ണ് റോ​ഡു പ​ണി നീ​ളാ​ൻ കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. സ്ഥി​രം യാ​ത്ര​ക്കാ​രാ​ണ് ഏ​റെ പാ​ടു​പെ​ടു​ന്ന​ത്. ചെ​റു​വാ​ഹ​ന​ങ്ങ​ൾ ഇ​തു​വ​ഴി​യു​ള്ള യാ​ത്ര​യ്ക്കു മ​ടി കാ​ട്ടു​ന്നു. കോ​ട്ട​യം - കോ​ഴ​ഞ്ചേ​രി കെ​എ​സ്ആ​ർ​ടി​സി ചെ​യി​ൻ സ​ർ​വീ​സ​ട​ക്കം ഇ​തു​വ​ഴി​യാ​ണ് ഓ​ടു​ന്ന​ത്.ദേ​ശീ​യ​പാ​ത നി​ല​വാ​ര​ത്തി​ൽ റോ​ഡ് പു​ന​ർ​നി​ർ​മി​ക്കാ​ൻ കേ​ന്ദ്ര​റോ​ഡു വി​ക​സ​ന പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി​യാ​ണ് ഫ​ണ്ട് അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ഇ​തോ​ടെ നി​ർ​മാ​ണ​ച്ചു​മ​ത​ല എ​ൻ​എ​ച്ച് കൊ​ല്ലം ഡി​വി​ഷ​നു കീ​ഴി​ലാ​ക്കി. ജ​ല​അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് സ്ഥാ​പി​ക്ക​ൽ ജോ​ലി ന​ട​ന്ന​തി​നാ​ലാ​ണ് എ​ൻ​എ​ച്ച് ഡി​വി​ഷ​ന്‍റെ ജോ​ലി​ക​ൾ വൈ​കി​യ​തെ​ന്നു പ​റ​യു​ന്നു.
കു​ഴി​യെ​ടു​ത്ത ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ജ​ല​അ​ഥോ​റി​റ്റി ജെ​സി​ബി ഉ​പ​യോ​ഗി​ച്ചു നി​ര​പ്പാ​ക്കി ത​ര​ണ​മെ​ന്ന് ദേ​ശീ​യ പാ​ത അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

നി​ല​വി​ൽ റോ​ഡ് പ​ണി​ക​ൾ ക​രാ​ർ എ​ടു​ത്തി​രു​ന്ന​യാ​ളി​ന്‍റെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നാ​ൽ നി​ർ​മാ​ണ​ത്തി​ൽ നി​ന്ന് പി​ന്മാ​റി. പൈ​പ്പ് ലൈ​ൻ​പ​ണി നീ​ണ്ട​താ​ണ് കാ​ര​ണം. ജി​ല്ല​യി​ലെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് എം​സി റോ​ഡി​ലെ തി​ര​ക്കൊ​ഴി​വാ​ക്കി കോ​ട്ട​യം ഭാ​ഗ​ത്തേ​ക്കു​ള്ള എ​ളു​പ്പ​മാ​ർ​ഗം കൂ​ടി​യാ​ണി​ത്.കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു​ള്ള യാ​ത്ര​യും ഇ​തു​വ​ഴി​യാ​ണ്. പ
ു​ല്ലാ​ട് - മ​ല്ല​പ്പ​ള്ളി ഭാ​ഗ​ത്തു മാ​ത്ര​മാ​ണ് ത​ട​സ​മു​ള്ള​ത്. പി​ന്നീ​ടു​ള്ള ഭാ​ഗം കെ​എ​സ്ടി​പി റോ​ഡു​പ​ദ്ധ​തി​യി​ൽ ത​ന്നെ പു​ന​ർ​നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​താ​ണ്.