സ്‌​കൂ​ൾ ഹെ​ൽ​ത്ത് കേ​ഡ​റ്റ് പ​ദ്ധ​തി​ക്ക് മ​ല്ല​പ്പ​ള്ളി​യി​ൽ തു​ട​ക്ക​മാ​യി ‌‌‌‌
Wednesday, July 17, 2019 10:47 PM IST
മ​ല്ല​പ്പ​ള്ളി: ആ​രോ​ഗ്യ​രം​ഗം കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കു​ന്ന​തി​നും ശു​ചി​ത്വ​ബോ​ധ വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യും സ്‌​കൂ​ൾ ഹെ​ൽ​ത്ത് കേ​ഡ​റ്റ് പ​ദ്ധ​തി​ക്ക് മ​ല്ല​പ്പ​ള്ളി​യി​ൽ തു​ട​ക്ക​മാ​യി. ആ​രോ​ഗ്യ​വ​കു​പ്പ് ആ​വി​ഷ്‌​ക്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി മ​ല്ല​പ്പ​ള്ളി സി​എം​എ​സ്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി ശാ​മു​വേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ളി​ൽ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചും വൈ​ദ്യ​ശാ​സ്ത്ര​ത്തെ​ക്കു​റി​ച്ചും ശാ​സ്ത്രീ​യ അ​വ​ബോ​ധം വ​ള​ർ​ത്തു​ക, സ​ഹ​പാ​ഠി​ക​ളു​ടെ മാ​ന​സി​ക ശാ​രീ​രി​കാ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​നും അ​വ​രെ സ​ഹാ​യി​ക്കാ​നും പ്രാ​പ്ത​രാ​ക്കു​ക, കു​ട്ടി​ക​ൾ​ക്ക് നേ​രെ​യു​ള്ള ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ക, സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത വ​ള​ർ​ത്തു​ക, വൃ​ക്തി​ശു​ദ്ധി​യും, പ​രി​സ​ര​ശു​ദ്ധി​യും പ​രി​പാ​ലി​ക്കു​ക തു​ട​ങ്ങി​യ​വ ല​ക്ഷ്യ​മി​ട്ടാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്.
പ്ര​ത്യേ​കം പ​രി​ശീ​ല​നം ല​ഭി​ച്ച എ​ട്ട് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള യൂ​ണി​ഫോ​മു​ക​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ പ്ര​കാ​ശ്കു​മാ​ർ വ​ട​ക്കേ​മു​റി വി​ത​ര​ണം ചെ​യ്തു. താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​സി​നീ​ഷ് പി. ​ജോ​യി ക്ലാ​സെ​ടു​ത്തു. സ്‌​കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ഡ​ബ്ല്യു​ജെ. വ​റു​ഗീ​സ്, ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ബി​ജു ജോ​സ​ഫ്, ബൈ​ജു, ര​മ്യാ, വ​ന​ജ, ശ്രീ​ജ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌‌