ദി​വ്യ​സം​ഗീ​ത സ​ന്ധ്യ സം​ഘ​ടി​പ്പി​ച്ചു
Monday, June 24, 2019 10:56 PM IST
തി​രു​വ​ല്ല: മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ സം​ഗീ​ത വി​ഭാ​ഗ​മാ​യ ഡി​എ​സ്എം​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വ​ല്ല സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ ദി​വ്യ സം​ഗീ​ത സ​ന്ധ്യ സം​ഘ​ടി​പ്പി​ച്ചു. ഡി​എ​സ്എം​സി ഗാ​യ​ക​സം​ഘം, വൈ​ദി​ക ഗാ​യ​ക​സം​ഘം, കു​ന്നം​കു​ളം ആ​ർ​ത്താ​റ്റ് മാ​ർ​ത്തോ​മ്മാ ഗാ​യ​ക​സം​ഘം എ​ന്നി​വ​ർ​ക്കൊ​പ്പം സ​ൺ​ഡേ​സ്കൂ​ൾ ക​ലാ​മ​ത്സ​ര​ത്തി​ൽ കേ​ന്ദ്ര ത​ല​ത്തി​ൽ ജേ​താ​ക്ക​ളാ​യ ഗാ​യ​ക​സം​ഘ​ങ്ങ​ളും ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.
ഡോ ​ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു.
യോ​ഗ​ത്തി​ൽ ഡോ. ​ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ 89 -ാം ജ​ന്മ​ദി​നം കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷി​ച്ചു. ഡി​എ​സ്എം​സി ഡ​യ​റ​ക്ട​ർ റ​വ. ആ​ശി​ഷ് തോ​മ​സ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ജോ​സ് ത​ര​ക​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ഡി​എ​സ്എം​സി മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗം റെ​ജി സൈ​മ​ൺ, ദി​വ്യ​സം​ഗീ​ത​സ​ന്ധ്യ​ക്ക് അ​വ​താ​ര​ക​നാ​യി.